വിസ ഏജൻറിെൻറ ചതിയിൽപെട്ട അജിത് ചന്ദ്രൻ നാടണഞ്ഞു
text_fieldsറിയാദ്: വിസ ഏജൻറിെൻറ ചതിയിൽപെട്ട് സൗദിയിൽ ദുരിതത്തിലായ അജിത് ചന്ദ്രന് ഒടുവിൽ മോചനം. സ്‌പോൺസറെപ്പോലും അറിയാതെ ഭീമമായ തുക നൽകി വിസ സംഘടിപ്പിച്ച് സൗദിയിലെത്തി ഒരു വർഷമായി റിയാദിൽ ദുരിതത്തിലായ പത്തനംതിട്ട റാന്നി സ്വദേശി അജിത് ചന്ദ്രൻ പ്ലീസ് ഇന്ത്യ എന്ന സംഘടനയുടെ സഹായത്താൽ നാട്ടിലേക്കു തിരിച്ചു. സ്‌പോൺസറെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട് നിരാശനായി കഴിയുന്നതിനിടയിലാണ് പ്ലീസ് ഇന്ത്യ സഹായത്തിനെത്തിയത്.
ട്രാവൽ ഏജൻസിക്ക് വൻ തുക നൽകി സംഘടിപ്പിച്ച് റിയാദിൽ എത്തിയ ഇദ്ദേഹം മിനിട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇഖാമയോ ലൈസൻസോ വാഹന ഇൻഷുറൻസോ ഇല്ലാതെയായിരുന്നു വാഹനം ഓടിച്ചത്. സ്വന്തമായി റൂമില്ലാതിരുന്ന അദ്ദേഹം വാഹനത്തിൽതന്നെയായിരുന്നു ഉറക്കവും. 2000 റിയാലാണ് ഏജൻറ് ശമ്പളം വാഗ്ദാനം ചെയ്തിരുെന്നങ്കിലും ആകെ ലഭിച്ചത് അഞ്ചു മാസം 1300 റിയാൽ വീതം മാത്രമായിരുന്നു. സാമ്പത്തികമായും ശാരീരികമായും വളരെ പ്രയാസപ്പെട്ട അജിത് പ്ലീസ് ഇന്ത്യയെ സഹായത്തിന് സമീപിക്കുകയായിരുന്നു. താമസസൗകര്യവും ഭക്ഷണവും മറ്റും പ്ലീസ് ഇന്ത്യ ഒരുക്കി.
സംഭവം ശ്രദ്ധയിൽപെട്ടതോടെ പ്ലീസ് ഇന്ത്യ കേസ് ഏറ്റെടുക്കുകയും കേന്ദ്ര സർക്കാറിെൻറ മദാദ് പോർട്ടറിൽ രജിസ്റ്റർ ചെയ്‌തു തുടർനടപടികൾ കൈക്കൊള്ളുകയുമായിരുന്നു. ഇദ്ദേഹത്തിെൻറ അവസ്ഥ ഇന്ത്യൻ എംബസിയുടെയും റിയാദ് ജവാസത്തിെൻറയും ശ്രദ്ധയിൽ കൊണ്ടുവരുകയും പ്ലീസ് ഇന്ത്യ ഭാരവാഹികളായ ലത്തീഫ് തെച്ചി, അഡ്വ. ജോസ് എബ്രഹാം, വിജയശ്രീരാജ്, അഡ്വ. റിജി ജോയ്, നീതു ബെൻ, മിനി മോഹൻ, അഡ്വ. ബഷീർ കൊടുവള്ളി എന്നിവരുടെ നേതൃത്വത്തിൽ വിദേശ കാര്യ മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്ത് നടപടികൾ സ്വീകരിച്ചതോടെയാണ് യുവാവിന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്.അഡ്വ. ഫാത്വിമ, എൻജി. റോഷൻ മുഹമ്മദ്, സലീഷ്, കരീം, മൂസ, റബീഷ് കോക്കല്ലൂർ, അനൂപ് അഗസ്റ്റിൻ, റഹീസ് വളാഞ്ചേരി, തഫ്സീർ കൊടുവള്ളി, സൈഫു ചിങ്ങോലി എന്നിവരും സഹായത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.