അജിത് ഡോവൽ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: ഇന്ത്യയിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമാണ് സന്ദർശനമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ സൗദി അറേബ്യയുടെ പിന്തുണ ഇന്ത്യക്ക് ഉറപ്പു വരുത്തുന്നതിെൻറ ഭാഗമാണ് സന്ദർശനം എന്നാണ് റിപ്പോർട്ട്.
സുരക്ഷ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി ഡോ. മുസാഇദുമായും ഇൻറലിജൻറ്സ് ഡയറക്ടർ ഖാലിദ് ബിൻ അലി അൽ ഹുമൈദാനുമായും ഡോവൽ കൂടിക്കാഴ്ച നടത്തി. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ മാസം സൗദി സന്ദർശനം നടത്തിയിരുന്നു. കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ സൗദി അറേബ്യയുടെ പിന്തുണ തേടുന്നുണ്ട്. മുഹമ്മദ് ബിൻ സൽമാനുമായി വളരെ അടുത്ത സൗഹൃദമാണ് ഇമ്രാൻ ഖാൻ പുലർത്തുന്നത്. വിദേശകാര്യമന്ത്രി ആദിൽ ജുബൈർ പാകിസ്ഥാൻ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇൗ വിഷയത്തിൽ ഇന്ത്യയുടെ ഭാഗം നേരിട്ട് വിശദമാക്കാനാണ് ഡോവലിെൻറ സന്ദർശനം എന്നാണ് സൂചന.
ഇൗ മാസാവസാനം പ്രധാനമന്ത്രി റിയാദിൽ സന്ദർശനം നടത്തുന്നത് സംബന്ധിച്ച് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. അതും ഒൗദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ല. യു.എ.ഇയിലെ നേതാക്കളുമായും അജിദ് ഡോവൽ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.