Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2022 9:28 PM GMT Updated On
date_range 6 Sep 2022 9:28 PM GMTഅക്ബർ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനി ജിദ്ദ ഓഫീസ് ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
ജിദ്ദ: അക്ബർ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനി ജിദ്ദ ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും. ജിദ്ദ മദീന റോഡിൽ മുശ്‌രിഫ ഡിസ്ട്രിക്ടിലുള്ള സിറ്റി സെന്റർ സമുച്ഛയത്തിൽ ആരംഭിക്കുന്ന പുതിയ ഓഫീസ് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമായിരിക്കും ഉദ്‌ഘാടനം ചെയ്യുക. ഇന്ന് രാവിലെ 9:30 ന് നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ സ്വദേശികളും വിദേശികളുമായ നിരവധി പ്രമുഖർ സംബന്ധിക്കുമെന്ന് അക്ബർ ട്രാവൽസ് മാനേജ്‌മെന്റ് സാരഥികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോവിഡാനന്തരം സൗദി അറേബ്യയിൽ ടൂറിസം, ട്രാവൽ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവമായ കുതിപ്പും അനന്ത സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അക്ബർ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനിയുടെ വികസനക്കുതിപ്പിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ജിദ്ദ ഓഫീസ് എന്ന് അവർ അറിയിച്ചു. സൗദി വിഷന് 2030 ന്റെ ഭാഗമായി ടൂറിസം, ട്രാവൽ മേഖലയിൽ കൂടുതൽ സൗദി യുവതീ-യുവാക്കൾക്ക് വിദഗ്ധ പരിശീലനവും തൊഴിലും നല്കുന്നതിന് കമ്പനി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സ്വദേശികളിൽ അമ്പത് ശതമാനം തൊഴിലവസരം വനിതകൾക്കായി നീക്കിവെക്കുന്നതായിരിക്കും.
സൗദിയിലേക്കും പുറത്തേക്കുമുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അക്ബർ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനി സൗദിയിൽ തുറക്കുന്ന ഏഴാമത്തെ ഓഫീസാണ് ജിദ്ദയിലേത്. റിയാദ്, ദമ്മാം, അൽ കോബാർ എന്നിവിടങ്ങളിൽ നേരത്തെ ഓഫീസ് തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എട്ടാമത്തെ ശാഖ ജിദ്ദ ഹംദാനിയയിൽ വൈകാതെ തുറന്നു പ്രവർത്തനമാരംഭിക്കും. മക്ക, മദീന, തബൂക്ക്, അബഹ, ജിസാൻ എന്നീ നഗരങ്ങളിലും പുതിയ ശാഖകൾ ഉടൻ തുറക്കും. വിവിധ ഇന്ത്യൻ നഗരങ്ങൾക്ക് പുറമെ ഗൾഫ് നാടുകൾ, ന്യൂയോർക്ക്, റോം, ക്വാലാലംപൂർ, സിംഗപ്പൂർ, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ലേറെ ബ്രാഞ്ചുകളുള്ള ഇന്ത്യയിലെ ഒന്നാംകിട ട്രാവൽ ഏജൻസി അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ഗ്രൂപ്പാണ്.
കമ്പനിയുടെ മാതൃസ്ഥാപനമായ അക്ബർ ട്രാവൽസിന് സൗദിയിൽ 15 ലേറെ ബ്രാഞ്ചുകളുണ്ട്. ആഭ്യന്തര ടൂറിസത്തിനായുള്ള അറേബ്യൻ ജേർണിസ്, ഗ്രൂപ്പ് പാക്കേജസ്, ഡി.എം.സി, ട്രാവൽ ഏജൻസികൾക്കും സബ് ഏജൻസികൾക്കും നൽകുന്ന ഓൺലൈൻ പ്ലാറ്റ് ഫോമായ അക്ബർ ബിടുബി പോർട്ടൽ, അക്ബർ ഓൺലൈൻ ട്രാവൽ പോർട്ടൽ, അക്ബർ ഹജ്ജ് ആൻഡ് ഉംറ, അൽ നാസർ കിച്ചൻ, ഉംറ ട്രിപ്പ് ഡോട്ട് കോം തുടങ്ങിയവ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്നു. ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് രുചികരവും ആരോഗ്യദായകവുമായ ഭക്ഷണം തയ്യാർ ചെയ്തു വിതരണം ചെയ്യുന്ന കാറ്ററിങ് സർവീസായ അൽ നാസർ കിച്ചനിൽ കേരളമടക്കം എല്ലാ ഇന്ത്യൻ ഭക്ഷണവും, ഇന്തോനേഷ്യൻ, ബംഗ്ലാദേശ്, മലേഷ്യൻ, അറബിക്, ഓറിയന്റൽ തുടങ്ങിയ ഭക്ഷണവും ലഭ്യമാണ്.
സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഉംറ ട്രിപ്പ് ഡോട്ട് കോം ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ തീർഥാകർക്ക് നേരിട്ടും, ഏജൻസികൾ വഴിയും ഉംറ പാക്കേജുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും അക്ബർ ട്രാവൽസ് മാനേജ്‌മെന്റ് അറിയിച്ചു.
ആഷിയ അബ്ദുൽ നാസർ (ഡയറക്ടർ), ഷാഹിദ് ഖാൻ (ഗ്ലോബൽ സെയിൽസ് ഹെഡ്), മുഹമ്മദ് സഈദ് (ജിദ്ദ ഓഫീസ് മാനേജർ), എ.വി സമീർ (ഓൺലൈൻ സെയിൽസ് ഹെഡ്), ശബീർ അഹമ്മദ് (സിറ്റി സെന്റർ ഓഫീസ് മാനേജർ), സുഹൈർ അഹമ്മദ് അൽഷെഹ്രി (പി.ആർ.ഒ), അസ്ഹർ ഖുറേഷി, അജയ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story