Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫിലിപ്പിനോ സയാമീസ്...

ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ അകീസയേയും ആഇശയേയും റിയാദിലെത്തിച്ചു

text_fields
bookmark_border
Saudi Arabia
cancel
camera_alt

ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ അകീസയേയും ആഇശയേയും റിയാദിലെത്തിച്ചപ്പോൾ.

റിയാദ്​: വേർപ്പെടുത്തൽ ശസ്​ത്രക്രിയക്കായി ഫിലിപ്പേിനോ സയാമീസ് ഇരട്ടകളായ അകീസയേയും ആയിശയേയും കുടുംബത്തോടൊപ്പം റിയാദിലെത്തിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന്​ പ്രതിരോധ മന്ത്രാലയത്തി​ന്റെ മെഡിക്കൽ ഇവാക്യുവേഷൻ വിമാനം വഴിയാണ്​ സയാമീസ്​ ഇരട്ടകളെ ഫിലിപ്പൈൻസിൽ നിന്ന്​ റിയാദ്​ വിമാനത്താവളത്തി​ലെത്തിച്ചത്​. ഇരട്ടകളെ പിന്നീട്​ നാഷനൽ ഗാർഡ് മന്ത്രാലയത്തി​ന്റെ കുട്ടികൾക്കായുള്ള കിങ്​ അബ്​ദു​ല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക്​ മാറ്റി. വരുംദിവസങ്ങളിൽ കുട്ടികളെ വേർപ്പെടുത്താനുള്ള സാധ്യത പഠനങ്ങളും മറ്റ്​ ആരോഗ്യ പരിശോധനകളും നടക്കും. അത്​ പൂർത്തിയായ ശേഷമായിരിക്കും​ വേർപ്പെടുത്തൽ ശസ്​ത്രക്രിയ നടക്കുക.

സയാമീസ്​ ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിനും മാനുഷിക പ്രവർത്തനത്തിനും സൗദി ഭരണകൂടം നൽകുന്ന താൽപ്പര്യത്തിനും പിന്തുണയ്ക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും കിങ്​ സൽമാൻ റിലീഫ്​ കേന്ദ്രം ജനറൽ സൂപ്പർവൈസറും സയാമീസ്​ ശസ്ത്രക്രിയ മെഡിക്കൽ സംഘം തലവനുമായ ​ഡോ. അബ്​ദുല്ല അൽറബീഅ നന്ദി അറിയിച്ചു. സയാമീസ്​ ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള പ്രോഗ്രാം അന്താരാഷ്ട്ര തലത്തിൽ ആ മേഖലയിൽ ഒരു നാഴികക്കല്ലാണ്​. സൗദി മെഡിക്കൽ സേവനങ്ങളെ ഉയർന്ന തലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ അതിമോഹമായ ലക്ഷ്യങ്ങൾ ഇത് കൈവരിക്കുന്നുവെന്നും അൽറബീഅ പറഞ്ഞു.

സൗദിയിലെത്തിയ ശേഷം ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഇരട്ടകളുടെ ബന്ധുക്കൾ ആത്മാർത്ഥമായ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. ഫിലിപ്പീൻസിലെ അൽറഹ്​മ ഇസ്​ലാമിക് ഫൗണ്ടേഷനാണ്​ കിങ്​ സൽമാൻ റിലീഫ് സെൻററിലേക്ക് ഞങ്ങളെ നയിക്കുകയും സൗദി അറേബ്യയിലേക്ക് പോകാൻ ഉപദേശിക്കുകയും ചെയ്​തതെന്ന്​ കുട്ടികളുടെ മാതാവ്​ പറഞ്ഞു​. ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്കാണ്​ ഇവിടെ വന്നത്. അതിൽ ഞങ്ങൾ വളരെ സന്തുഷ്ടരും നന്ദിയുള്ളവരുമാണ്. ആദ്യമായാണ്​ സൗദി അറേബ്യയിലെത്തുന്നതെന്നും സയാമീസ്​ ഇരട്ടകളുടെ മാതാവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaFilipino Siamese twins
News Summary - Akisa and Aisha, the Filipino Siamese twins, were brought to Riyadh
Next Story