Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅക്ഷരം വായനാവേദി രണ്ട്...

അക്ഷരം വായനാവേദി രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു

text_fields
bookmark_border
അക്ഷരം വായനാവേദി രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു
cancel
camera_alt

ശിഹാബ് കരുവാരകുണ്ടിന്റെ 'ഇടവഴികൾ കത്തുന്നത്', അബ്ദുറഹ്മാൻ തുറക്കലിന്റെ 'കരുണാവാൻ നബി മുത്ത് രത്നം' എന്നീ കൃതികളുടെ സൗദിതല പ്രകാശനം മുസാഫിർ, ഹസൻ ചെറൂപ്പ എന്നിവർ നിർവഹിക്കുന്നു.

ജിദ്ദ: അക്ഷരം വായനാവേദിയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ 'അക്ഷര വസന്തം'എന്ന പേരിൽ രണ്ട് പുസ്തകങ്ങളുടെ സൗദിതല പ്രകാശനവും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു. എല്ലാ അന്താരാഷ്ട്ര മര്യാദകളെയും മാനുഷിക നിയമങ്ങളെയും കാറ്റിൽ പറത്തി ഫലസ്​തീനിലും ഗസ്സലിലുടനീളവും സിവിലിയന്മാർക്കെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തികൊണ്ടിരിക്കുന്ന ക്രൂരമായ നരഹത്യയേയും വംശഹത്യയേയും ശക്തമായി അപലപിക്കുന്ന അക്ഷരം വായനാവേദിയുടെ പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് ശറഫിയ ഇമാം ബുഖാരി ഇന്സ്ടിട്യൂട്ടിൽ ചടങ്ങുകൾ ആരംഭിച്ചത്.

സൈനുൽ ആബിദീൻ പ്രമേയം അവതരിപ്പിച്ചു. അക്ഷരം വായനവേദി കോർഡിനേറ്റർ ശിഹാബ് കരുവാരകുണ്ടിന്റെ 'ഇടവഴികൾ കത്തുന്നത്' എന്ന പ്രഥമ കവിതാസമാഹാരം എഴുത്തുകാരി റജിയ വീരാന് കൈമാറി മുതിർന്ന മാധ്യമപ്രവർത്തകൻ മുസാഫിറും അക്ഷരം വായനവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും 'ഗൾഫ് മാധ്യമം' സീനിയർ ലേഖകനുമായ അബ്ദുറഹ്മാൻ തുറക്കലിന്റെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പുസ്തകമായ 'കരുണാവാൻ നബി മുത്ത് രത്നം' എന്ന കൃതിയുടെ പ്രകാശനം സാംസ്‌കാരിക പ്രവർത്തകൻ ഷിബു തിരുവന്തപുരത്തിന് കൈമാറി മുതിർന്ന മാധ്യമപ്രവർത്തകൻ ഹസ്സൻ ചെറൂപ്പയും നിർവഹിച്ചു.


അക്ഷരം വായനാവേദി ഉപരക്ഷാധികാരി കെ.എം അനീസ് അധ്യക്ഷത വഹിച്ചു. 'ഇടവഴികൾ കത്തുന്നത്' പുസ്തകത്തെ നസീർ വാവക്കുഞ്ഞും 'കരുണാവാൻ നബി മുത്ത് രത്നം' എന്ന കൃതിയെ ഹസൻ ചെറൂപ്പയും സദസ്സിന് പരിചയപ്പെടുത്തി. അബ്ദുല്ല മുക്കണ്ണി, പി.എം മായിൻകുട്ടി, കബീർ കൊണ്ടോട്ടി, മിർസ ശരീഫ്, സി.എച്ച് ബശീർ, ഹംസ മദാരി, ഷാജു അത്താണിക്കൽ, സലീന മുസാഫിർ, മുഷ്താഖ് മധുവായ്, സി.ടി ഹാഫിദ് കരുവാരകുണ്ട്, ഉസ്മാൻ കോയ എരഞ്ഞിക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജമാൽ പാഷ ഗാനവും അബ്ദുല്ലതീഫ് കരിങ്ങനാട് കവിതയും ആലപിച്ചു. ഗ്രന്ഥകർത്താക്കളായ ശിഹാബുദ്ധീൻ കരുവാരകുണ്ട്, അബ്ദുറഹ്മാൻ തുറക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി. സലാഹ് കാരാടൻ, എം. അഷ്‌റഫ്, എ.പി അൻവർ വണ്ടൂർ, സുബൈർ മുട്ടം, കെ.എം ഇർഷാദ്, എം.പി അഷ്‌റഫ്, സാബിത് സലിം, ബിജുരാജ് രാമന്തളി, പി.കെ സിറാജ്, അൻവർ വടക്കാങ്ങര, റജീന നൗഷാദ്, സുബൈദ മുഹമ്മദ്‌കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. സാദിഖലി തുവ്വൂർ സ്വാഗതവും സി.വി റിയാസ് നന്ദിയും പറഞ്ഞു. റമീസ് ഷിജു ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. പുസ്തകങ്ങളുടെ വിതരണത്തിന് എം.സി അബ്ദുസ്സലാം നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book releaseSaudi ArabiaAksharam vayanavedi
News Summary - Aksharam vayanavedi organized the release of two books and a cultural meet
Next Story