അൽഅഹ്സ ഒ.ഐ.സി.സി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു
text_fieldsഅൽഅഹ്സ: ഒ.ഐ.സി.സി അൽഅഹ്സ വർഷങ്ങളായി ചെയ്യുന്ന ടെക്സ്റ്റ് ബുക്ക് ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ പ്രസിഡൻറ് ഫൈസൽ വാച്ചാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. മുബാറസ് മോഡേൺ ഇൻറർനാഷനൽ സ്കൂളിൽ വളരെ വിപുലമായ സൗഹൃദ ഇഫ്താർ സംഘടിപ്പിക്കാനും തീരുമാനിച്ചു. 2024-2025 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും യോഗത്തിൽ നടന്നു. ഗോഡുവീന ഷിജോക്ക് ടെക്സ്റ്റ് ബുക്കുകൾ കൈമാറി പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വർധിച്ചുവരുന്ന ട്യൂഷൻ ഫീസും പാഠപുസ്തകങ്ങളുടെ അനിയന്ത്രിതമായ വിലവർധനയും സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ താളംതെറ്റിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം ചെറിയ കാര്യങ്ങൾ പോലും വിലമതിക്കാനാകാത്ത പുണ്യപ്രവൃത്തികളാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ളവരെല്ലാം അൽഅഹ്സ ഒ.ഐ.സി.സി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ പിന്തുണക്കാൻ മുന്നോട്ടുവരണമെന്നും ഫൈസൽ വാച്ചാക്കൽ പറഞ്ഞു.
ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, നവാസ് കൊല്ലം, അർശദ് ദേശമംഗലം, റഷീദ് വരവൂർ, നിസാം വടക്കേകോണം, ലിജു വർഗീസ്, മൊയ്തു അടാടിയിൽ, സബീന അഷ്റഫ്, റീഹാന നിസാം എന്നിവർ സംസാരിച്ചു. അഫ്സൽ തിരൂർക്കാട്, കുട്ടിഹസ്സൻ പറമ്പിൽപീടിക, അഹമ്മദ് കോയ, ഷിബു സുകുമാരൻ, ജസ്ന മാളിയേക്കൽ, ഷീജ ഷിജോ, ഷിബു മുസ്തഫ, സലീം പോത്തംകോട്, മുരളീധരൻ ചെങ്ങന്നൂർ, ബിനു ഡാനിയേൽ, അഫ്സാന അഷ്റഫ്, അജിൽ രാമചന്ദ്രൻ, ശംസു മഹാസിൻ, ഷമീർ പാറക്കൽ, സുമീർ ഹുസൈൻ, ഷാജു പി. കുരുവിള എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.