അല്‍ഫുര്‍ഖാന്‍ 'പോസിറ്റിവ് ടോക്ക്' സംഘടിപ്പിച്ചു
text_fieldsജിദ്ദ: കോവിഡ് മഹാമാരി തീര്‍ത്ത അനിശ്ചിതത്വങ്ങള്‍ക്കും തൊഴില്‍ നഷ്ടങ്ങള്‍ക്കുമിടയില്‍ പ്രവാസികള്‍ക്ക് ദിശാബോധം നല്കാന് വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെൻറര്‍ ജിദ്ദ ചാപ്റ്ററിെൻറ ആഭിമുഖ്യത്തില്‍ 'പോസിറ്റിവ് േടാക്ക്' എന്ന ശീര്‍ഷകത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.
ആരോഗ്യം, തൊഴില്‍, വരുമാനം, സമ്പാദ്യം, നിക്ഷേപം, കുടുംബം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി സുപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു പോസിറ്റിവ് ടോക്ക്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ നിലവില്‍വന്ന ലോക്ഡൗണുകളും തൊഴില്‍ വാണിജ്യ രംഗത്തുണ്ടായ മന്ദഗതിയും മൂലവും പകച്ചുനിന്ന പ്രവാസികള്‍ക്ക് പോസിറ്റിവ് ടോക്ക് പ്രതീക്ഷയുടേയും പ്രത്യാശയുടേയും പുത്തനുണര്‍വ് സമ്മാനിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും അല്‍ഫുര്‍ഖാന്‍ ജനറല്‍ സെക്രട്ടറിയുമായ വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം ചെയ്തു.
അല്‍ഫുര്‍ഖാന്‍ ജിദ്ദ ചാപ്റ്റര്‍ രക്ഷാധികാരി കെ. അബ്ദുറഹീം വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. പരിശീലകനും പ്രഭാഷകനും റിയാദ് കിങ് സുഊദ് യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. അബ്ദുസ്സലാം ഉമര്‍ വിഷയാവതരണം നടത്തി. സെക്രട്ടറി സി.കെ. മുഹമ്മദ് കുഞ്ഞി ആമുഖ പ്രഭാഷണം നടത്തി.
ചാപ്റ്റര്‍ പ്രസിഡൻറ് മജീദ് സഖാഫി പ്രാർഥന നിര്‍വഹിച്ചു. ഉസ്മാന് പച്ചീരി, നജ്മുൽ ബാബു, സിദ്ദീഖ് മുതീരി, സലീം മദനി, സുബൈര്‍ നാലകത്ത്, അബ്ദുല്‍ ഖാദര്‍, അശ്റഫ് ചെല്ലക്കൊടി, ഹിദായത്തുല്ല, മുഹ്സിന് സഖാഫി, സിദ്ദീഖ് മുസ്ലിയാര്, സലാം പച്ചീരി, ഹമീദ് മൈലാടിച്ചോല, റശീദ് പൂങ്ങോട്, ഷംസുദ്ദീന് വണ്ടൂര്‍, സഫീര്‍ മലക്കല്, റഫീഖ് പൂച്ചപ്പൊഴില് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.