തീർഥാടകരുടെ യാത്രക്ക് അൽഹറമൈൻ, മശാഇർ ട്രെയിനുകൾ സജ്ജമായി
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകരുടെ യാത്രക്ക് അൽഹറമൈൻ, മശാഇർ ട്രെയിനുകൾ സജ്ജമായതായി സൗദി റെയിൽവേ വ്യക്തമാക്കി. തീർഥാടകരെ എളുപ്പത്തിലും സൗകര്യത്തോടെയും കൊണ്ടുപോകാനും യാത്രയിൽ അവർക്ക് മികച്ച അനുഭവങ്ങൾ നൽകാനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
പുണ്യസ്ഥലങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്നതാണ് അൽഹറമൈൻ റെയിൽവേ. ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക്സിറ്റി വഴിയാണ് ഇത് കടന്നുപോകുന്നത്. മിന, മുസ്ദലിഫ, അറഫ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ‘മശാഇർ’ ട്രെയിനുകളും തീർഥാടകരെ സ്വീകരിക്കാൻ സജ്ജമായി.
ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയായതായും സൗദി റെയിൽവേ സൂചിപ്പിച്ചു. സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ച് ദുൽഹജ്ജ് ഏഴ് മുതൽ ഹജ്ജ് കഴിയുന്നതുവരെ ദിവസങ്ങളിൽ സർവിസ് നടത്തുന്നതിനുവേണ്ട പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ട്.
17 ട്രെയിനുകളാണ് ഇത്തവണ ഹജ്ജ് വേളയിൽ സർവിസിനുണ്ടാകുക. പുണ്യസ്ഥലങ്ങൾക്കിടയിൽ ഇത്രയും ട്രെയിനുകൾ 2000ത്തിലധികം സർവിസുകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗദി റെയിൽവേ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.