അൽ കബീർ പുതിയ ലോഗോ പ്രകാശനം ചെയ്തു
text_fieldsറിയാദ്: ശീതീകരിച്ച ഭക്ഷ്യോൽപന്നങ്ങളുടെ ഗൾഫിലെ പ്രമുഖ ബ്രാൻഡായ അൽ കബീറിെൻറ പുതിയ േലാഗോ പ്രകാശനം ചെയ്തു. ഗുണവും രുചിയും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബ്രാൻഡ് ഐഡൻറിറ്റിയെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ പറഞ്ഞു. നാല് പതിറ്റാണ്ടിലേറെയായി തുടരുന്ന വിജയകരമായ യാത്രയിൽ ഗുണനിലവാരത്തിലും രുചിയിലും അചഞ്ചലമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കാനാണ് അൽ കബീർ ലക്ഷ്യമിടുന്നത്. റിയാദിലെ ബോളിവാർഡ് സിറ്റിയിലെ കൂറ്റൻ എൽ.ഇ.ഡി സ്ക്രീനുകളിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് പുതിയ ബ്രാൻഡ് ഐഡൻറിറ്റിയുടെ പ്രകാശന ചടങ്ങ് നടന്നത്.
200ഓളം ഉൽപന്നങ്ങളുടെ വൈവിധ്യ നിരയാണ് അൽകബീറിേൻറതായി വിപണിയിലെത്തുന്നത്. മാംസം, കോഴി, പഴം പച്ചക്കറി, കുഴച്ച മാവ്, മാത്സ്യം തുടങ്ങിയ ആറ് മുഖ്യയിനങ്ങളുൾപ്പടെ ശീതീകരിച്ച ഭക്ഷ്യയിനങ്ങളുടെ വിപണിയിൽ വിശ്വസനീയത നേടിയെടുത്ത ബ്രാൻഡാണ് അൽകബീറെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ തുടങ്ങിയ പ്രധാന വിപണികളെ ഉൾക്കൊള്ളുന്ന ബ്രാൻഡിെൻറ നേരിട്ടുള്ള വിതരണ ശൃംഖല ഗൾഫിലുടനീളം വ്യാപിച്ചുകിടക്കുന്നു. സൗദി, യു.എ.ഇ എന്നിവിടങ്ങളിലുള്ള മൂന്ന് അത്യാധുനിക ഫാക്ടറികളിൽ നിർമിക്കുന്ന ഉൽപന്നങ്ങളാണ് ഈ ശൃംഖലയിലൂടെ ഗൾഫിലെ എല്ലാ വിപണികളിലുമെത്തുന്നത്.
ഈ മേഖലയിലെ പ്രമുഖ കമ്പനിയായ സവോള ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നതിൽ അഭിമാനിക്കുന്നതായും ഈ ഗ്രൂപ്പുമായുള്ള ബന്ധം ശീതീകരിച്ച ഭക്ഷ്യവ്യവസായത്തിലെ പ്രമുഖ ബ്രാൻഡ് എന്ന നിലയിൽ അൽ കബീറിെൻറ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തിയെന്നും അൽ കബീർ ഗ്രൂപ്പ് സി.ഇ.ഒ റാണാ സെൻഗുപ്ത പറഞ്ഞു. സൗദിയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഉടനീളമുള്ള ഉപഭോക്താക്കൾക്കും പങ്കാളികൾക്കും മുന്നിൽ പുതിയ ബ്രാൻഡ് ഐഡൻറിറ്റി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ബ്രാൻഡ് ഐഡൻറിറ്റി അൽ കബീറിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. അത് പുനർനിർമാണത്തിെൻറയും വളർച്ചയുടെയും പുതിയൊരു യാത്രയുടെ തുടക്കമാണ്. പുതുക്കിയ ലോഗോയും പരസ്യകാമ്പയിൻ ഘടകങ്ങളും ബ്രാൻഡിെൻറ സത്തയെ ഉൾക്കൊള്ളുന്നതാണ്. അസാധാരണമായ പാചക അനുഭവങ്ങൾ നൽകാനുള്ള ഞങ്ങളുടെ പാരമ്പര്യവും അർപ്പണബോധവും പ്രതിഫലിപ്പിക്കുന്നതാണെന്നും റാണാ സെൻഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.