സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ അൽ ഖർജ് ടൗൺ കെ.എം.സി.സി
text_fieldsഅൽ ഖർജ്: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം അൽ ഖർജ് ഹയാത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികളുടെ സാന്നിധ്യത്തിൽ അൽ ഖർജ് ടൗൺ കെ.എം.സി.സിയും തയ്ബ റസ്റ്റാറൻറും സംയുക്തമായി ആഘോഷിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ നാമകരണം ചെയ്ത ഹാളിൽ വർണാഭമായ ചടങ്ങിൽ സൗദി കെ.എം.സി.സി കൗൺസിലർ മുഹമ്മദലി പാങ്ങ് പതാകയുയർത്തി.
ഫസ്ലു ബീമാപ്പള്ളി ദേശീയ ഗാനാലാപനത്തിന് നേതൃത്വം നൽകി. മുതിർന്ന കെ.എം.സി.സി നേതാവ് ബഷീർ ആനക്കയവും നൂറുദ്ദീൻ കൊളത്തൂരും ചേർന്ന് കേക്ക് മുറിച്ചു. ശേഷം അറുനൂറിലധികം ആളുകൾക്ക് പായസം വിതരണം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഇന്ത്യയുടെ മേന്മ നാനാത്വത്തിൽ ഏകത്വമാണെന്നും വൈവിധ്യങ്ങളുടെ പൂന്തോപ്പിലെ പൂക്കളെ പോലെ നൈർമല്യമുള്ളവരാകണം നമ്മളെന്നും വരും തലമുറക്ക് സ്നേഹത്തിലും സാഹോദര്യത്തിലുമധിഷ്ഠിതമായ ജീവിതം സാധ്യമാക്കാൻ ഓരോ ഭാരതീയനും പ്രതിജ്ഞ ചെയ്യണമെന്നും ടൗൺ കെ.എം.സി.സിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട്, ജാബിർ ഫൈസി, ഷാഫി ആതവനാട് തുടങ്ങിയവർ പങ്കെടുത്തു. ഇക്ബാൽ അരീക്കാടൻ, റൗഫൽ കുനിയിൽ, അഹ്മദ് കരുനാഗപ്പള്ളി, മുഖ്താർ മണ്ണാർക്കാട്, സിദ്ദീഖ് പാങ്, സമീർ ആലുവ, ഹമീദ് പാടൂർ, അമീർ ഒതുക്കുങ്ങൽ, കെ.ടി. നൗഷാദ്, മൻസൂർ മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.