അൽഖോബാർ പച്ചക്കറി ചന്തക്ക് പുതിയ മുഖം
text_fieldsദമ്മാം: അൽഖോബാർ അൽഉലയ ജില്ലയിലെ പച്ചക്കറി ചന്തക്ക് ഇനി പുതിയ മുഖം. ഒരു കലാസൃഷ്ടിപോലെ വർണച്ചായങ്ങൾകൊണ്ട് ഇൗ വിപണന കേന്ദ്രത്തിന് പുതിയ മുഖം ൈകവന്നിരിക്കുകയാണ്.സൗദി അറേബ്യയുടെ 90ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ 'ഇത്ര'യാണ് ഇൗ പച്ചക്കറി വിപണിക്ക് പുതിയ മുഖം സമ്മാനിച്ചത്. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ പൊതുസ്ഥലങ്ങളിലേക്ക് ഇത്രയുടെ കലാപരവും ക്രിയാത്മകവുമായ കാഴ്ചപ്പാട് കൈമാറുന്ന സൗദി അരാംകോയുടെ പുതിയ പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. മാർക്കറ്റിെൻറ പുരാതന മേഖലകളെ പുനരുജ്ജീവിപ്പിക്കുകയും അവയെ ഉജ്ജ്വലവും ആകർഷകവുമായ നവീന രൂപമാക്കി മാറ്റുകയുമായിരുന്നു 'ഇത്ര'യുടെ ലക്ഷ്യം.
ഇതോടെ കേവലം വിപണി എന്നതിനപ്പുറത്ത് സർഗാത്മകതയെ പ്രചോദിപ്പിക്കുകയും മനസ്സിനെ ഉേത്തജിപ്പിക്കുകയും ചെയ്യുന്ന ഇടങ്ങളായി മാറുമെന്നും 'ഇത്ര' പ്രതീക്ഷിക്കുന്നു. ഇൗ പുനരുദ്ധാരണ പരിപാടിയിലൂടെ ഇവിടെ ജോലിചെയ്യുന്നവരുടെ നിലവാരം ഉയർത്തുകയും കുടുംബങ്ങളെയും ചെറുപ്പക്കാരെയും കലാകാരന്മാരെയും ഇവിടേക്ക് ആകർഷിക്കുകയും ചെയ്യും.
ഇതുകൂടാതെ കലാപ്രകടനങ്ങളുെട ഇടമായിക്കൂടി ഇൗ വിപണിക്ക് രൂപമാറ്റം സംഭവിക്കും. മൂന്ന് പ്രധാന മേഖലകളായി മാർക്കറ്റിനെ തിരിച്ചിരിക്കുന്നു. പച്ചക്കറി വിപണിയോടൊപ്പം തെരുവ് കലാസൃഷ്ടികളുടെ പ്രദർശനത്തിനും കലാപ്രകടനത്തിനും പൊതുവേദി, കലയുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനം എന്നിവയും ചന്തയിൽ ഒരുക്കിയിട്ടുണ്ട്.
പ്രാദേശിക കർഷകർക്കായി ഈ സുപ്രധാന വിപണിയെ പുനരുജ്ജീവിപ്പിക്കാൻ പരിശ്രമിക്കുന്നതിലൂടെ സാമ്പത്തികവശം ഉയർത്തുക മാത്രമല്ല, കലാപരമായും സർഗപരമായും പൊതുജനങ്ങളെ ആകർഷിക്കുന്ന ഒരു കേന്ദ്രമായി ഇത് മാറുന്നുവെന്ന് 'ഇത്ര' ഡയറക്ടർ ഹുസൈൻ ഹൻബാസ പറഞ്ഞു. സർഗാത്മകതക്കായി വൈവിധ്യമാർന്ന പൊതുകലാ ഇടത്തിനുള്ളിൽ ആളുകൾക്ക് ഒത്തുചേരാനും സംവദിക്കാനും കല ആസ്വദിക്കാനും ഈ സംരംഭം പുതിയ സാധ്യത നൽകുന്നതായും പാരമ്പര്യങ്ങൾ, സംസ്കാരം, സമൂഹം എന്നിവയുമായി ആശയവിനിമയം നടത്താൻ ഇത് വഴിയൊരുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.