അൽ ഖോബാർ പ്രവാസി ഇഫ്താർ കിറ്റ് വിതരണം
text_fieldsപ്രവാസി വെൽഫെയർ അൽ ഖോബാർ ഘടകം മലബാർ ഗോൾഡുമായി സഹകരിച്ച് ഇഫ്താർ കിറ്റ് വിതരണം നടത്തിയപ്പോൾ
അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽ ഖോബാർ ഘടകം ദമ്മാമിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലും റാഖയിലുമുള്ള ലേബർ ക്യാമ്പുകളിൽ മലബാർ ഗോൾഡുമായി സഹകരിച്ച് ഇഫ്താർ കിറ്റ് വിതരണം നടത്തി. 150 ഓളം കിറ്റുകൾ വിതരണം ചെയ്തു.
പ്രവാസി നേതാക്കളായ ഫൈസൽ കൈപ്പമംഗലം, ഷജീർ തൂണേരി, നിസാർ, കുഞ്ഞിമുഹമ്മദ്, ഫൈസൽ റഹ്മാൻ, ഫാഇസ്, രാജേഷ്, തോമസ്, വെങ്കിടേഷ്, ഫാരിസ് തുടങ്ങിയവർ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. റീജനൽ പ്രസിഡന്റ് ഖലീലു റഹ്മാൻ, ജനറൽ സെക്രട്ടറി ഫൗസിയ, ജനസേവന വിഭാഗം നേതാക്കൾ ആരിഫ ബക്കർ, ഷനോജ് തുടങ്ങിയവർ നേതൃത്യം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.