Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​ർ​ണാ​ഭ​മാ​യി അ​ൽ...

വ​ർ​ണാ​ഭ​മാ​യി അ​ൽ ഖൊ​സാ​മ സ്കൂ​ൾ കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ ആ​ഘോ​ഷം

text_fields
bookmark_border
വ​ർ​ണാ​ഭ​മാ​യി അ​ൽ ഖൊ​സാ​മ സ്കൂ​ൾ കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ ആ​ഘോ​ഷം
cancel
camera_alt

ദ​മ്മാം അ​ൽ ഖൊ​സാ​മ സ്കൂ​ൾ കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദ​മ്മാം: അ​ൽ ഖൊ​സാ​മ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​​ന്റെ കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച മ​ൾ​ട്ടി​ക​ൾ​ച​റ​ൽ ആ​ഘോ​ഷ​വും ഗ്രാ​ജ്വേ​ഷ​ൻ ദി​ന​വും അ​ര​ങ്ങേ​റി. 600ല​ധി​കം ര​ക്ഷി​താ​ക്ക​ളും അ​തി​ഥി​ക​ളും ഈ ​ആ​ഘോ​ഷ​ത്തി​​ന്റെ സാ​ക്ഷി​ക​ളാ​യി.

അ​ൽ മു​ന ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കാ​സിം ഷാ​ജ​ഹാ​ൻ, അ​വ​ധ് ഇ​സ്സാ അ​ൽ ഹൈ​ക​ൻ, ഫ​ഹ​ദ് അ​സ്മാ​രി, റാ​സി ശൈ​ഖ്​ പ​രീ​ത്, പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ ലി​ജു ഐ​പ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​​ങ്കെ​ടു​ത്തു.

സാം​സ്കാ​രി​ക ഐ​ക്യ​ത്തി​​ന്റെ മ​ഹ​ത്വം വാ​ഴ്ത്തി വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന ലോ​ക സം​സ്കാ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​യ മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്‌​കാ​ര​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചു. യു.​കെ.​ജി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സൗ​ദി അ​റേ​ബ്യ​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി.

ര​ക്ഷി​താ​ക്ക​ൾ അ​വ​രു​ടെ കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പം ഹി​ന്ദി ഗാ​ന​ങ്ങ​ളു​ടെ താ​ള​ത്തി​ൽ നൃ​ത്തം ചെ​യ്‌​ത​ത് ആ​ഘോ​ഷ​ത്തി​ന്​ ഹ​രം​പ​ക​ർ​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ച​ത്. ‘പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കാം, ഭൂ​മി​യെ ര​ക്ഷി​ക്കാം’ എ​ന്ന സ​ന്ദേ​ശം കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ ലി​ജു ഐ​പ് 2024-25 വ​ർ​ഷ​ത്തെ കെ.​ജി ആ​ക്ടി​വി​റ്റി​ക​ളു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 10ാം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. യു.​കെ.​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും കെ.​ജി വി​ഭാ​ഗം അ​ധ്യാ​പ​ക​രെ​യും മു​ഖ്യാ​തി​ഥി, ഗ്രൂ​പ് മാ​നേ​ജ​ർ​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു. കെ.​ജി കോ​ഓ​ഡി​നേ​റ്റ​ർ അ​ശ്വ​തി സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ജി​ത എം. ​സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kindergartensGraduation CeremonySaudi Arabia
News Summary - al khozama international school kindergarten graduation ceremony
Next Story