Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമഞ്ഞിൻ വെള്ള പുതച്ച്​...

മഞ്ഞിൻ വെള്ള പുതച്ച്​ തബൂക്കിലെ അൽലൗസ്​ മല

text_fields
bookmark_border
തബൂക്കിലെ അൽലൗസ്​ മല
cancel
camera_alt

മഞ്ഞുവീഴ്​ചയുണ്ടായ തബൂക്കിലെ അൽലൗസ്​ മല

ജിദ്ദ: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറ്​ തബൂക്ക്​ മേഖലയിലെ അൽലൗസ്​ മല മഞ്ഞുവീഴ്​ചയാൽ വെള്ളപുതച്ച കാഴ്​ച സന്ദർശകർക്ക്​ കൗതുകമായി. സൗദിയുടെ വിവിധ മേഖലകൾ ശൈത്യത്തി​െൻറ പിടിയിലമർന്നതോടെയാണ്​ അൽലൗസ്​ മലയുടെ ഉയരങ്ങളിൽ ചാറൽ മഴയോടൊപ്പമുണ്ടായ മഞ്ഞുവീഴ്​ചയുണ്ടായത്​. ഒരോ വർഷവും ശൈത്യകാലത്ത്​ അൽലൗസ്​ മല മുകളിൽ മഞ്ഞുവീഴ്​ചയുണ്ടാകുക പതിവാണ്​.

ഈ സമയമാകു​േമ്പാൾ നിരവധി പേരാണ്​ മഞ്ഞുവീഴ്​ചയുടെ കാഴ്​ച കാണാനും തണുത്ത കാലാവസ്ഥ ആസ്വദിക്കാനും എത്താറ്​​​. ​ശൈത്യകാലത്തി​െൻറ വരവ്​ അറിയിച്ച്​ ഞായറാഴ്​ച മുതലാണ്​ പ്രദേശത്ത്​ മഞ്ഞുവീഴ്​ച ആരംഭിച്ചത്​. നിരവധി പേരാണ്​ മഞ്ഞുവീഴ്​ച കാണാൻ പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിൽ മല​ച്ചെരുവുകളിലെത്തിയത്​. അവർ അൽലൗസ്​ മലയിലെ മഞ്ഞുവീഴ്ചയുടെ കാഴ്​ചകൾ കാമറകളിൽ ഒപ്പിയെ​ടുത്ത്​ സമൂഹമാധ്യങ്ങളിൽ പങ്കു​വെച്ചു​. മഞ്ഞുവീഴ്​ചയുടെ വിവരമറിഞ്ഞ്​ പ്രദേശത്ത്​ ധാരാളം ആളുകളെത്തുമെന്നതിനാൽ മലകളിലേക്കുള്ള റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനും സന്ദർശകർക്ക്​ ആവശ്യമായ നിർദേശങ്ങൾ നൽകാനും സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്​. ആവശ്യമായ മുൻകരുതലെടുക്കണമെന്ന്​ ഉണർത്തിയിട്ടുണ്ട്​.


തബൂക്ക് മേഖലയിൽ ബുധനാഴ്​ച വരെ നേരിയ മഴയും ഉയർന്ന പ്രദേശങ്ങളായ ജബലു ലൗസ്​, അലഖാൻ, ദഹ്​ർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും ദൂരക്കാഴ്​ച കുറയുമെന്നും താപനില മൈനസ്​ ഡിഗ്രിയിലേക്ക് വരെ​ എത്തുമെന്നും​ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന്​ ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതൽ എടുത്തിട്ടുണ്ട്​​. കടലിൽനിന്ന്​ ഏകദേശം 2,500 മീറ്റർ ഉയരമുള്ള അൽലൗസ് മല സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളിൽ ഒന്നാണ്. ശൈത്യകാലത്ത്​ മഞ്ഞുവീഴ്​ചയുണ്ടാകുകയും ധാരാളം സന്ദർശകരെത്തുകയും ചെയ്യുന്ന സൗദി അറേബ്യയിലെ അറിയപ്പെട്ട പ്രദേശമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia news
News Summary - Al-Lawz mountains covered in snow
Next Story