അൽ മദ്റസത്തുൽ ഇസ്ലാമിയ പ്രവേശനോത്സവം
text_fieldsകുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ ബ്രാഞ്ച് പ്രവേശനോത്സവം കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്ദുറസാഖ് നദ്വി ഉദ്ഘാടനം ചെയ്തു. കുട്ടികളെ ധാർമികബോധമുള്ളവരാക്കാനാണ് മതവിദ്യാഭ്യാസം കൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അർമാൻ ഖിറാഅത്ത് നടത്തി. പ്രിൻസിപ്പൽ റസീന മൊഹിയുദ്ദീൻ അധ്യക്ഷത വഹിച്ചു. മുൻപ്രിൻസിപ്പൽ അനീസ് അബ്ദുസലാം, കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പി.ടി. ശാഫി, ഫർവാനിയ ഏരിയ ട്രഷറർ അൽത്താഫ് എന്നിവർ കുട്ടികളുമായി സംവദിച്ചു.
കുട്ടികളുടെ കലാപരിപാടികൾക്ക് അധ്യാപകരായ ഫാതിമ റാഫിദ്, അനീഷ ഇഖ്ബാൽ, സാദിയ നൈസാം, ഷംല ഹഫീസ്, മുഫീദ സദറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പി.ടി.എ മുൻ പ്രസിഡന്റ് ഹാഷിം പണക്കാട് സന്നിഹിതനായിരുന്നു. മദ്റസ അഡ്മിനിസ്ട്രേറ്റർ സി.പി. നൈസാം സ്വാഗതവും വൈസ് പ്രിൻസിപ്പൽ സി.പി. ശാഹിദ് നന്ദിയും പറഞ്ഞു.
മൂന്നുവർഷത്തെ ഹെവൻസ് കോഴ്സ് പൂർത്തീകരണത്തോടെ വിശുദ്ധ ഖുർആൻ പൂർണമായും നോക്കി ഓതാൻ പ്രാപ്തമാക്കുന്നതാണ് അൽ മദ്റസത്തുൽ ഇസ്ലാമിയ സിലബസ്. ഏഴാം ക്ലാസ് പഠനം അവസാനിക്കുന്നതോടെ വിദ്യാർഥികൾക്ക് 30 ജുസ്ഉം അർഥസഹിതം പാഠിക്കാനാകും. അറബി ഭാഷ, ഖുർആൻ തഫ്സീർ, ഹദീസ്, ഫിഖ്ഹ്, ഇസ്ലാമിക ചരിത്രം എന്നിവക്കുപുറമെ മലയാള ഭാഷ പഠനവും കോഴ്സിന്റെ സിലബസിൽ ഉൾപ്പെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും പുതിയ അഡ്മിഷനും 9789 1779, 97650718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.