മദീനയിലെ മസ്ജിദുന്നബവി ക്രമേണ തുറക്കാൻ അനുമതി
text_fieldsമദീന: ഞായറാഴ്ച മുതൽ മസ്ജിദുന്നബവി ക്രമേണ ആളുകൾക്ക് തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി മദീന മേഖല ഒാഫീസ് വ്യക്തമാക്കി. ഗവൺമെൻറ് അനുമതിയെ തുടർന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് മസ്ജിദുന്നബവി ആളുകൾക്ക് ക്രമേണ തുറക്കുന്നതിനായുള്ള പദ്ധതിക്ക് അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ചായിരിക്കും പള്ളികളിലേക്ക് ആളുകൾക്ക് പ്രവേശനമുണ്ടാകുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നടപടിയായി മാർച്ച് 20 മുതലാണ് മസ്ജിദുന്നബവിയിലേക്ക് പുറത്ത് നിന്ന് ആളുകൾ നമസ്കാരത്തിനെത്തുന്നതിന് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്.
അതേ സമയം, മസ്ജിദുന്നബവിയിൽ നമസ്കരിക്കാനെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ഒരുക്കങ്ങൾ മസ്ജിദുന്നബവി കാര്യാലയ അണ്ടർ സെക്രട്ടറി ശൈഖ് ഡോ. മുഹമ്മദ് അൽഖുദൈരി പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.