അൽഖസീം ഒ.ഐ.സി.സി പ്രതിഷേധ സംഗമം
text_fieldsബുറൈദ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു.
അക്രമം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന കമ്മിറ്റിയും അറിഞ്ഞുകൊണ്ട് തന്നെയാണ് എന്നും കമ്യൂണിസ്റ്റുകൾ നടത്തിയ അക്രമം മോദിയെയും അമിത്ഷായെയും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് എന്നും ഭാരവാഹികൾ പറഞ്ഞു.
പ്രസിഡന്റ് സക്കീര്‍ പത്തറ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രമോദ് കുര്യന്‍ കോട്ടയം, പ്രവര്‍ത്തക സമിതി അംഗങ്ങളായ അസീസ് കണ്ണൂർ, സക്കീര്‍ കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രിക്ക് നേരെ അടുത്തിടെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി സി.പി.എം നേതൃത്വത്തില്‍ കരുതിക്കൂട്ടി ആസൂത്രണം ചെയ്ത അക്രമമാണിതെന്നും ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.