അൽ ഖസീം ഒ.ഐ.സി.സി പുതുവർഷ കലണ്ടർ പ്രകാശനം
text_fieldsഅൽ ഖസീം ഒ.ഐ.സി.സി പുതുവർഷ കലണ്ടർ പ്രകാശനം ചെയർമാൻ സക്കീർ പത്തറ
നിർവഹിക്കുന്നു
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റിയുടെ 2024ലെ കലണ്ടർ പുറത്തിറക്കി. സെൻട്രൽ കമ്മിറ്റി ക്ഷേമകാര്യ ചെയർമാൻ സക്കീർ പത്തറ വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കാപ്പാടിന് നൽകി പ്രകാശനം ചെയ്തു.
ബുറൈദ ഒ.ഐ.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ അനുസ്മരിച്ചു. കേരളത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്കും പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡൻറിനും മറ്റു ജനപ്രതിനിധികൾക്കും നേരെ പിണറായി സർക്കാറിന്റെ പൊലീസും സി.പി.എം ഗുണ്ടകളും നടത്തിയ തേർവാഴ്ചക്കെതിരെ പ്രതിഷേധിച്ചു. വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കാപ്പാട് അധ്യക്ഷത വഹിച്ചു. കെ. കരുണാകരനെ അനുസ്മരിച്ച് സജി ജോബ് തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.പി.എം. അശ്റഫ് കോഴിക്കോട് സമകാലിക രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, അനസ് ഹമീദ് തിരുവനന്തപുരം, നജീബ് ഹബീബ് കൊല്ലം, സിറാജുദ്ദീൻ തട്ടായിൽ, റഹീം കെ. വായത്ത്, അനിൽ ഹരിപ്പാട് എന്നിവർ സംസാരിച്ചു. നസീം എളേറ്റിൽ നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.