Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ല്‍ ഖു​റ​യാ​ത്തി​ല്‍...

അ​ല്‍ ഖു​റ​യാ​ത്തി​ല്‍ സി​റ്റി ഫ്ല​വ​ര്‍ ഡി​പ്പാ​ർ​ട്മെ​ന്റ് സ്​​റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന്​

text_fields
bookmark_border
City Flower Department Store
cancel

റി​യാ​ദ്: ജ​ന​കീ​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​റി​​ന്റെ പു​തി​യ ഡി​പ്പാ​ർ​ട്മെ​ന്റ് സ്​​റ്റോ​ര്‍ വ​ട​ക്ക​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ജൗ​ഫ് പ്ര​വി​ശ്യ​യി​ൽ ഒ​ലീ​വി​​ന്റെ​യും ഉ​പ്പി​​ന്റെ​യും നാ​ടാ​യ ഖു​റ​യാ​ത്ത് പ​ട്ട​ണ​ത്തി​ല്‍ ബു​ധ​നാ​ഴ്​​ച പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ആ​ത്മ​സം​സ്‌​ക​ര​ണ​ത്തി​ന്റെ റ​മ​ദാ​ൻ വ്ര​ത​ദി​ന​ത്തി​ൽ രാ​ത്രി 9.30ന്​ ​മ​ക്ക മു​ഖ​റ​മ റോ​ഡി​ല്‍ ന​ജ​ദ് പാ​ര്‍ക്കി​ന് സ​മീ​പം അ​ല്‍ ഹ​മീ​ദി​യ സ്ട്രീ​റ്റി​ല്‍ സ​ജ്ജീ​ക​രി​ച്ച സി​റ്റി ഫ്ല​വ​റി​​ന്റെ പു​തി​യ ഡി​പ്പാ​ർ​ട്മെ​ന്റ് സ്​​റ്റോ​ര്‍ ഫ്ലീ​രി​യ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഫ​ഹ​ദ് അ​ബ്​​ദു​ല്‍ക​രീം അ​ല്‍ ഗു​റെ​മീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ദ്ഘാ​ട​ന വി​ല്‍പ​ന​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍ക്കു​ന്ന വ​ന്‍ കി​ല്ല​ര്‍ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ അ​നേ​കം ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ സ്​​റ്റോ​ര്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്‌. ഉ​ദ്ഘാ​ട​ന​ദി​വ​സം ആ​ദ്യ​ത്തെ 100 ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് 100 റി​യാ​ലി​​ന്റെ പ​ർ​ച്ചേ​ഴ്സി​ന്​ 50 റി​യാ​ലി​​ന്റെ ഫ്രീ ​വൗ​ച്ച​ര്‍ ഉ​പ​യോ​ഗി​ച്ച്​ അ​ധി​ക​മാ​യി പ​ർ​ച്ചേ​ഴ്സ് ചെ​യ്യാ​ന്‍ സാ​ധി​ക്കും.

വി​പു​ല​മാ​യ വ​സ്ത്ര​ശേ​ഖ​രം, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍, ഫാ​ഷ​ന്‍ ആ​ട​യാ​ഭ​ര​ണ​ങ്ങ​ള്‍, ഓ​ഫി​സ് സ്​​റ്റേ​ഷ​ന​റി വി​ഭാ​ഗം, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ല​ഗേ​ജ്, ബാ​ഗ്, ക​ള​ര്‍ കോ​സ്മെ​റ്റി​ക്, വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍, പെ​ർ​ഫ്യൂം​സ്‌, ലോ​കോ​ത്ത​ര വാ​ച്ചു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, പു​രു​ഷ​ന്മാ​ര്‍ക്കും സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മു​ള്ള പ്ര​ത്യേ​ക വ​സ്ത്ര​ശേ​ഖ​രം, ഹോം ​ലി​ന​ന്‍ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ഇ​ഷ്​​ട​പ്പെ​ട്ട എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന സി​റ്റി ഫ്ല​വ​ർ സൗ​ദി അ​റേ​ബ്യ​യി​ലെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും സേ​വ​നം എ​ത്തി​ക്കു​ക എ​ന്ന ദൗ​ത്യ​ത്തി​​ന്റെ ഭാ​ഗ​മാ​യാ​ണ് അ​ല്‍ ഖു​റ​യാ​ത്തി​ല്‍ സ്​​റ്റോ​ര്‍ തു​റ​ക്കു​ന്ന​തെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ ത​രു​ന്ന മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പു​തി​യ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ഞ​ങ്ങ​ള്‍ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന​തെ​ന്നും മാ​നേ​ജ്മെൻറ്​ വ​ക്താ​ക്ക​ള്‍ വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OpeningSaudi Arabia NewsCity Flower Department Store
News Summary - Al Qurayat City Flower Department Store Opening on wednesday
Next Story