ഉപരോധകാലത്ത് അകന്ന ഹൃദയങ്ങളെ അടുപ്പിക്കാൻ യുവ നേതാക്കളുടെ കാർ സവാരി
text_fieldsറിയാദ്: സാഹോദര്യ െഎക്യത്തിെൻറ ഉറച്ച പ്രഖ്യാപനം നടത്തി ഉച്ചകോടി പിരിഞ്ഞപ്പോൾ അതിെൻറ ബഹളങ്ങളിൽ നിന്നും മുക്തരായി ആ യുവ നേതാക്കൾ ഒരു കാർ റൈഡിന് പോയി. ഒറ്റ ആലിംഗനത്തിലൂടെ ഉറ്റ സൗഹൃദത്തിെൻറ ഹൃദയബന്ധം പുന:സ്ഥാപിച്ച അവർ മാനവ ചരിത്രത്തിെൻറ വലിയ പ്രദർശന ശാലകളിലൊന്നിലെ വിസ്മയ കാഴ്ചാനുഭവങ്ങളിലൂടെ കാറിൽ ചുറ്റിയടിച്ചു. ഗൾഫ് ഉച്ചകോടിക്കെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഡ്രൈവ് ചെയ്ത കാറിൽ അൽഉലായിലെ പ്രാചീന മാനവസംസ്കൃതിയുടെ ശേഷിപ്പുകൾ കാണാനിറങ്ങി.
2017 ൽ തുടങ്ങിയ ഖത്തർ ഉപരോധം പിൻവലിച്ച അൽഉലായിലെ ഗൾഫ് ഉച്ചകോടിക്ക് ശേഷമായിരുന്നു യുവ നേതാക്കളുടെ കാർ സവാരി. ഉപരോധ കാലത്ത് ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ അകൽച്ച കുറക്കാനുള്ള നീക്കമായാണ് നേതാക്കളുടെ കാർ സവാരിയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.