സർഗാവിഷ്കാരത്തിന് ഓപൺ സ്റ്റുഡിയോ തുറന്ന് അൽഉല
text_fieldsജിദ്ദ: വിവിധ സർഗാവിഷ്കാരങ്ങൾക്കായി തുറന്ന വേദിയൊരുക്കി അൽഉല റോയൽ കമീഷൻ. സൗദി അറേബ്യയിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രവും പൗരാണിക ചരിത്രമേഖലയുമായ 'അൽഉല'യുടെ വികസനത്തിനായി പ്രവർത്തിക്കുന്ന ഫ്രഞ്ച് ഏജൻസിയുമായി സഹകരിച്ചാണ് ഓപൺ സ്റ്റുഡിയോ ആരംഭിച്ചത്.
-കഴിഞ്ഞ 12 ആഴ്ച നീണ്ടുനിന്ന അൽഉല ആർട്ട് റെസിഡൻസി പ്രോഗ്രാമിൽ പങ്കെടുത്ത കലാകാരന്മാരുടെ സൃഷ്ടികളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. കലാപ്രേമികൾക്കും സന്ദർശകർക്കും അൽഉലയിലെ പ്രദേശവാസികൾക്കും കാണുന്നതിനാണ് ഓപൺ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചത്.
രാജ്യത്തിനകത്തും പുറത്തുമുള്ള ആറ് കലാകാരന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്. അഗസ്റ്റിൻ പരേഡസ് (ഫിലിപ്പീൻസ്), മുഹമ്മദ് കിലിറ്റോ (മൊറോക്കോ), സാബീൻ മിർലിസ് (ഫ്രാൻസ്), ഡോ. അഫ്ര അതീഖ് (യു.എ.ഇ), മുഹമ്മദ് അൽഫറജ്, ദാനിയ അൽസ്വാലിഹ് (സൗദി അറേബ്യ) എന്നീ കലാകാരന്മാരാണ് ഓപൺ സ്റ്റുഡിയോയിൽ വിവിധ സർഗാവിഷ്കാരങ്ങൾ അവതരിപ്പിക്കാൻ ഒത്തുകൂടിയത്. കവിത, പെയിൻറിങ്, ശിൽപം, ഫോട്ടോഗ്രാഫി, ഡോക്യുമെൻററി, അഭിനയം, ഡിജിറ്റൽ ആർട്ട് എന്നിവയാണ് ഇതിലുൾപ്പെടുന്നത്.
എംപിറ്റി ഹോട്ടലിലൊരുക്കിയ ഓപൺ സ്റ്റുഡിയോ പരിപാടി രണ്ടുദിവസം നീണ്ടുനിൽക്കും. സന്ദർശകർക്ക് കലാകാരന്മാരെ കാണാനും അവരുടെ സ്റ്റുഡിയോകൾ സന്ദർശിക്കാനും മൂന്നു മാസമെടുത്ത സൃഷ്ടികളുടെയും കലാപരമായ അനുഭവങ്ങളുടെയും നിർമാണത്തിൽ മുഴുകാനും കഴിയും. കലാകാരന്മാരുമായി ചർച്ച നടത്താനും വൈവിധ്യമാർന്ന സൃഷ്ടികൾ ആസ്വദിക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.