അൽവഫ ഹൈപ്പർ മാർക്കറ്റ് മക്കയിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsമക്ക: വെസ്റ്റേൻ ഇന്റർനാഷനൽ ഗ്രൂപ്പിന് കീഴിൽ സൗദിയിൽ റീട്ടെയിൽ രംഗത്ത് പ്രവർത്തിക്കുന്ന അൽവഫ ഹൈപ്പർ മാർക്കറ്റ് മക്കയിൽ പ്രവർത്തനം ആരംഭിച്ചു. മക്ക കാക്കിയ ഇബ്രാഹിം സ്ട്രീറ്റിലെ അൽവാഹ മാളിലാണ് മക്കാ റീജിയനിലെ ആദ്യത്തെ അൽവഫ ഹൈപ്പർമാർക്കറ്റ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട പ്രമുഖരുടെയും സർക്കാർ ഒഫീഷ്യൽസിന്റെയും സാന്നിധ്യത്തിൽ വെസ്റ്റേൻ ഇന്റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ കെ.പി ബഷീർ അൽവഫ ഹൈപ്പർ മാർക്കറ്റ് ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു. സൗദിയുടെ വിഷൻ 2030 ബൃഹദ്പദ്ധതിയുടെ കൂടെ അൽവഫ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് ഉണ്ടാകുമെന്നും, സ്വദേശി യുവാക്കൾക്കും യുവതികൾക്കും കൂടുതൽ ജോലി നൽകുക എന്ന ലക്ഷ്യം വെച്ച് സൗദിയുടെ വിവിധ ഭാഗങ്ങളിൽ 50 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി ഭരണാധികാരികളുടെ ദീർഘവീക്ഷണം എടുത്ത് പറയേണ്ടതാണെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി പറയുന്നതായും കെ.പി ബഷീർ പറഞ്ഞു.
ഒരേ സമയം 1,000 വാഹങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന 75,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വിശാലമായ സൗകര്യത്തിലാണ് മക്ക റീജിയനിലെ ആദ്യത്തെ അൽവഫ ഹൈപ്പർ മാർക്കറ്റ് തുറന്ന് പ്രവർത്തനം ആരംഭിച്ചതെന്ന് അൽവഫ ഹൈപ്പർ മാർക്കറ്റ് സി.ഇ.ഒ അബ്ദുൽ നാസർ പറഞ്ഞു. റമദാനോട് അനുബന്ധിച്ച് വമ്പിച്ച ഓഫറുകളാണ് രാജ്യത്തെ എല്ലാ അൽവഫ ഹൈപ്പർ മാർക്കറ്റുകളിലും സുപ്പർ മാർക്കറ്റുകളിലും ഉപഭോക്താക്കൾക്ക് നൽകുന്നതെന്നും ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് വേണ്ടി അവർക്ക് വേണ്ടുന്ന എല്ലാ സാധങ്ങളും ഒരു സ്ഥലത്ത് ലഭ്യമാക്കുന്നതിന് സിംഗിൾ സ്പോട് ഷോപ്പിംങ് സൊല്യൂഷൻ എന്ന നിലക്ക് 'ഉംറ സൂക്ക്' എന്ന പേരിൽ പ്രത്യേക കൗണ്ടർ തന്നെ ഇവിടെ ഉള്ളതായി മാനേജ്‍മെന്റ് വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും അഭിരുചിക്കനുസരിച്ച് എല്ലാ ഇലക്ട്രോണിക്, ഇലക്ട്രിക്, തുണിത്തരങ്ങൾ, ഫാഷൻ, ബേക്കറി, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, വെജിറ്റബിൾ അടമുള്ള എല്ലാ സാധനങ്ങളും, പ്രത്യകിച്ചും ഇന്ത്യൻ പച്ചക്കറികളും തികച്ചും ന്യായവിലയിൽ ലഭിക്കുമെന്നും ഭാവിയിൽ ഉംറ, ഹജ്ജ് തീർത്ഥാടകർ തീർത്ഥാടനത്തിന് പോകുന്നതിന് മുമ്പും തീർത്ഥാടനത്തിന് ശേഷം നാട്ടിലുള്ള ബന്ധുമിത്രാദികൾക്ക് ഗിഫ്റ്റുകൾ വാങ്ങാനുള്ള ഒരു ഹബ്ബായി മക്കയിലെ അൽവഫ ഹൈപ്പർ മാർക്കറ്റ് മാറുമെന്നും മാനേജ്‌മെന്റ് പ്രതിനിധികളായ എച്ച്.ആർ മാനേജർ ജലീൽ, ഓപ്പറേഷൻ മാനേജർ ഫഹദ്, മാർക്കറ്റിംങ് മാനേജർ ഫഹദ് മെയോൻ എന്നിവർ വ്യക്തമാക്കി. ജിദ്ദ, ദമ്മാം, റിയാദിലടക്കം സൗദിയിൽ ഈ വർഷം 10 ഓളം പുതിയ അൽവഫ ഹൈപ്പർ മാർക്കറ്റുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ലോകോത്തര ഉത്പന്നങ്ങൾ ഏറ്റവും മിതമായ വിലക്ക് ജനങ്ങളിൽ എത്തിക്കുക എന്നതാണ് കമ്പനി ലക്ഷ്യമെന്നും മാനേജ്‍മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.