Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ യാ​സ്മി​ൻ...

അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ സ്പോ​ർ​ട്സ് ഓ​പ​ണി​ങ്, ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
investiture ceremony
cancel
camera_alt

റി​യാ​ദ് അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് ഓ​പ​ണി​ങ്, ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി​യി​ൽ​നി​ന്ന്

റി​യാ​ദ്: അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ബോ​യ്സ് വി​ഭാ​ഗം സ്പോ​ർ​ട്സ് ഓ​പ​ണി​ങ്, ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​റ്റാ എ​ജു​ക്കേ​ഷ​ന​ൽ ക​മ്പ​നി സി.​ഇ.​ഒ​യും, അ​റ്റാ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ക്ഷ​ൻ ജ​ന​റ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഇ​ബ്രാ​ഹിം ഫ​ർ​ഹാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോം​പ്ല​ക്സ് മാ​നേ​ജ​ർ അ​ബ്ദു​ലി​ല്ലാ​ഹ് അ​ൽ മൊ​യ്‌​ന, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൗ​ക്ക​ത്ത് പ​ർ​വേ​സ്, ബോ​യ്സ് സെ​ക്ഷ​ൻ ഹെ​ഡ്മാ​സ്റ്റ​ർ ത​ൻ​വീ​ർ സി​ദ്ദീ​ഖി, ഗേ​ൾ​സ് സെ​ക്ഷ​ൻ ഹെ​ഡ്മി​സ്ട്ര​സ് നി​ക​ത് അ​ൻ​ജും, കെ.​ജി സെ​ക്ഷ​ൻ ഹെ​ഡ്മി​സ്ട്ര​സ് റി​ഹാ​ന അം​ജാ​ദ്, കെ.​ജി സെ​ക്ഷ​ൻ മു​ദി​റ ഫാ​ത്തി​മ, മു​ദീ​റ ഹാ​ദി​യ, എ​ക്സാ​മി​നേ​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ബി ഷാ​ഹി​ർ, അ​ഡ്മി​ൻ മാ​നേ​ജ​ർ ഷ​നോ​ജ് അ​ബ്ദു​ല്ല, ഓ​ഫി​സ് സൂ​പ്ര​ണ്ട് റ​ഹീ​ന ല​ത്തീ​ഫ്, പി.​ആ​ർ. ഒ ​സെ​യ്ന​ബ്, കോ​ഓ​ഡി​നേ​റ്റ​ർ​സും, മ​റ്റു അ​ധ്യാ​പ​ക, അ​ധ്യാ​പി​ക​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മാ​സ്റ്റ​ർ ആ​ദി​ത്യ​ൻ അ​നീ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​റ​ബി പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. കു​ട്ടി​ക​ളെ വി​വി​ധ ചു​മ​ത​ല​ക​ൾ ഏ​ൽ​പി​ച്ച് സ്‌​കൂ​ളി​ന്റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​നും അ​വ​രു​ടെ നേ​തൃ​പാ​ട​വ​ത്തി​ലൂ​ടെ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും എ​ല്ലാ വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി ന​ട​ന്നു. ഹെ​ഡ് ബോ​യ് അ​ന​സ് ഇ​ബ്ൻ സി​ദ്ദീ​ഖ്, വൈ​സ് ഹെ​ഡ് ബോ​യ് ജോ​ഷ്വാ ബ്ലെ​സ​ൺ, സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ഫ​ദ​ൽ ഫു​ഹ​ദ്, വൈ​സ് സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ലാ​മി​സ് ബി​ൻ ഇ​ക്ബാ​ൽ എ​ന്നി​വ​ർ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക് ചു​മ​ത​ല​യേ​റ്റു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ഖ​ത്ത് പ​ർ​വേ​സ് സ്പോ​ർ​ട്സ് മീ​റ്റ് ദീ​പം തെ​ളി​ച്ചു. മാ​ർ​ച്ച് പാ​സ്റ്റ്, കു​ട്ടി​ക​ളു​ടെ ഡ്രി​ൽ ഡാ​ൻ​സ്, ഗ്രൂ​പ് ഡാ​ൻ​സു​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. നൂ​റു ശ​ത​മാ​നം അ​റ്റ​ന്റ​ൻ​സ് നേ​ടി​യ കു​ട്ടി​ക​ൾ​ക്കും മി​ക​ച്ച അ​ധ്യാ​പ​ക​രെ​യും കോം​പ്ല​ക്സ് മാ​നേ​ജ​ർ അ​ബ്ദു​ല്ലാ​ഹ് അ​ൽ മൊ​യ്‌​ന​യും മു​ഖ്യാ​തി​ഥി ഡോ. ​ഇ​ബ്രാ​ഹിം ഫ​ർ​ഹാ​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ഫ​ദ​ൽ ഫു​ഹ​ദ് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhAl Yasmin International SchoolInvestiture Ceremony
News Summary - Al Yasmin International School Sports Opening, organized Investiture ceremony
Next Story