അൽ യാസ്മിൻ സ്കൂൾ 26ാമത് വാർഷികദിനാഘോഷം
text_fieldsഅൽ യാസ്മിൻ സ്കൂൾ 26ാമത് വാർഷിക ദിനാഘോഷ ചടങ്ങ്
റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ 26ാമത് വാർഷികദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പങ്കാളിത്തത്തിലൂടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇരു വിഭാഗങ്ങളിലും പ്രത്യേക അസംബ്ലിയോടു കൂടിയാണ് ചടങ്ങുകൾ തുടങ്ങിയത്.
ബോയ്സ് വിഭാഗത്തിൽ അറ്റാ എജുക്കേഷനൽ കമ്പനി സി.ഇ.ഒയും അറ്റാ ഇന്റർനാഷനൽ സെക്ഷൻ ജനറൽ ഡയറക്ടറുമായ ഡോ. ഇബ്രാഹിം ഫർഹാൻ, എൻജി. എ. അൻവർ ലത്തീഫ്, ഗേൾസ് വിഭാഗത്തിൽ എൻ.എം.ഇ.എസ് കോംപ്ലക്സ് മാനേജർ മയ്മൂന ഉമർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സലിം മാഹീ, അബ്ദുൽ നയീം ഖയ്യും, ഡോ. മുഹമ്മദ് അഷ്റഫ് അലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ കോംപ്ലക്സ് മാനേജർ അബ്ദുലില്ലാഹ് അൽ മൊയ്ന, പ്രിൻസിപ്പൽ എസ്.എം. ഷൗക്കത്ത് പർവേസ്, ബോയ്സ് വിഭാഗം പ്രധാനാധ്യാപകർ അബ്ദുൽ റഷീദ്, മുഹമ്മദ് അൽതാഫ്, ഗേൾസ് വിഭാഗം പ്രധാനാധ്യാപിക നിഖാത് അൻജും, കെ.ജി വിഭാഗം പ്രധാനാധ്യാപിക റിഹാന അംജാദ്, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സൈനബ് ഹൈദ്ര, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ തുടങ്ങിയവരും പങ്കെടുത്തു.
പ്രധാനാധ്യാപകൻ മുഹമ്മദ് അൽതാഫ്, പ്രധാനാധ്യാപിക നിഖാത് അൻജും തുടങ്ങിയവർ യഥാക്രമം ബോയ്സ്, ഗേൾസ് സെക്ഷൻ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. സ്കൂൾ കലോത്സവങ്ങളിൽ അംഗീകാരം ലഭിച്ച വിദ്യാർഥികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു.
പ്രതിഭാശാലികളായ ഒരു കൂട്ടം കുട്ടികളുടെ മനോഹരമായ ദൃശ്യവിരുന്നിനാണ് അതിഥികൾ സാക്ഷ്യംവഹിച്ചത്.വിവിധ സംഗീത നൃത്തപരിപാടികൾ അരങ്ങേറി. ബോയ്സ് സെക്ഷനിൽ പ്രധാനാധ്യാപകൻ അബ്ദുൽ റഷീദ്, ഗേൾസ് സെക്ഷനിൽ കോഓഡിനേറ്റർ ഡോ. സാദത് അമിൻ എന്നിവർ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.