അൽയാസ്മിൻ സ്കൂൾ 25ാം വാർഷികദിനം ആഘോഷിച്ചു
text_fieldsറിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ 25ാം വാർഷികദിനം ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബോയ്സ് സെക്ഷനിൽ നാലാം ഗ്രേഡ് മുതൽ 12ാം ഗ്രേഡുവരെയുള്ള ആൺകുട്ടികളുടെയും ഗേൾസ് സെക്ഷനിൽ ഒന്നാം ഗ്രേഡ് മുതൽ 12ാം ഗ്രേഡുവരെയുള്ള കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പങ്കാളിത്തത്തിൽ പരിപാടികൾ അരങ്ങേറി. ഇരുവിഭാഗങ്ങളിലും പ്രത്യേക അസംബ്ലിയോടുകൂടിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ എസ്.എം. ഷൗക്കത്ത് പർവേസ്, ഡെപ്യൂട്ടി ജനറൽ മാനേജർ സുൽത്താൻ തൗഹാരി, മുദീറ ഹാദിയ, ബോയ്സ് വിഭാഗം പ്രധാനാധ്യാപകൻ തൻവീർ സിദ്ദീഖി, ഗേൾസ് വിഭാഗം പ്രധാനാധ്യാപിക സംഗീത അനൂപ്, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സൈനബ് ഹൈദ്ര, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രധാനാധ്യാപകൻ തൻവീർ സിദ്ദീഖി, പ്രധാനാധ്യാപിക സംഗീത അനൂപ് എന്നിവർ യഥാക്രമം ബോയ്സ് സെക്ഷൻ, ഗേൾസ് സെക്ഷൻ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു. വിവിധ സംഗീത നൃത്തപരിപാടികൾ അരങ്ങേറി. പ്ലാസ്റ്റിക് ഉപയോഗ ബോധവത്കരണത്തെക്കുറിച്ചുള്ള തീം ഡാൻസ്, കരാട്ടേ ശ്രദ്ധേയമായി. ബോയ്സ് സെക്ഷൻ ആറ്, ഏഴ് ഗ്രേഡുകളിലെ കുട്ടികൾ അവതരിപ്പിച്ച ഭാൻഗ്ര നൃത്തവും ശ്രദ്ധ നേടി. കുട്ടികളിലെ മനുഷ്യത്വം, സഹായസന്നദ്ധത തുടങ്ങിയവയായിരുന്നു പ്രധാന ആശയം. ബോയ്സ് സെക്ഷനിൽ കോഓഡിനേറ്റർ അൽതാഫ്, ഗേൾസ് സെക്ഷനിൽ ആക്ടിവിറ്റി ഇൻചാർജ് പ്യാരിജാൻ എന്നിവർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.