Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ യാ​സ്മി​ൻ സ്കൂ​ൾ...

അ​ൽ യാ​സ്മി​ൻ സ്കൂ​ൾ അ​ന്ത​ർ​ദേ​ശീ​യ അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
റി​യാ​ദി​ലെ അ​ൽ യാ​സ്മി​ൻ സ്കൂ​ളി​ൽ ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ ച​ട​ങ്ങ്​
cancel
camera_alt

റി​യാ​ദി​ലെ അ​ൽ യാ​സ്മി​ൻ സ്കൂ​ളി​ൽ ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ ച​ട​ങ്ങ്​

റി​യാ​ദ്​: അ​ന്ത​ർ​ദേ​ശീ​യ അ​ധ്യാ​പ​ക ദി​ന​ത്തി​​ന്റെ ഭാ​ഗ​മാ​യി അ​ൽ യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ക്ക​ത്ത് പ​ർ​വേ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രൈ​മ​റി സെ​ക്ഷ​ൻ ആ​ൻ​ഡ് ഗേ​ൾ​സ് സെ​ക്ഷ​ൻ ഹെ​ഡ്മി​സ്ട്ര​സ് സം​ഗീ​ത അ​നൂ​പ്, ബോ​യ്സ് സെ​ക്ഷ​ൻ ഹെ​ഡ്മാ​സ്​​റ്റ​ർ ത​ൻ​വീ​ർ സി​ദ്ദി​ഖി, കെ.​ജി സെ​ക്ഷ​ൻ ഹെ​ഡ്മി​സ്ട്ര​സ് റി​ഹാ​ന അം​ജാ​ദ്, എ​ക്സാ​മി​നേ​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ബി ഷാ​ഹി​ർ, അ​ഡ്മി​ൻ മാ​നേ​ജ​ർ ഷ​നോ​ജ് അ​ബ്​​ദു​ല്ല, ഓ​ഫി​സ് സൂ​പ്ര​ണ്ട് റ​ഹീ​ന ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​ന്ത​ർ​ദേ​ശീ​യ അ​ധ്യാ​പ​ക ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. ഗ്രൂ​പ് ഡാ​ൻ​സു​ക​ൾ, ഫ്യൂ​ഷ​ൻ സോ​ങ്‌​സ്, സ്‌​കി​റ്റു​ക​ൾ തു​ട​ങ്ങി​യ അ​ധ്യാ​പ​ക​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഓ​രോ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും മി​ക​ച്ച അ​ധ്യാ​പ​ക​രെ തി​ര​ഞ്ഞെ​ടു​ത്ത് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജെ​ബി ഇ​ക്ബാ​ൽ, ഷീ​ബ ബീ​ഗം, വി​ജി​ല ബാ​ബു, ശാ​രി​ബാ കൗ​സ​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ വി​വി​ധ സെ​ക്ഷ​നു​ക​ളി​ൽ നി​ന്ന് മി​ക​ച്ച അ​ധ്യാ​പ​ക​രാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൗ​ക്ക​ത്ത് പ​ർ​വേ​സ് പ്ര​ശ​സ്തി​പ​ത്ര​വും ഉ​പ​ഹാ​ര​വും അ​വ​ർ​ക്ക്​ സ​മ്മാ​നി​ച്ചു.

ബോ​യ്സ് വി​ഭാ​ഗം ഹെ​ഡ്മാ​സ്​​റ്റ​ർ ത​ൻ​വീ​ർ സി​ദ്ദി​ഖി സ്വാ​ഗ​ത​വും ഗേ​ൾ​സ് വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് സം​ഗീ​ത അ​നൂ​പ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Yasmin SchoolInternational Teachers Day
News Summary - Al Yasmin School celebrate International Teachers Day
Next Story