അൽ യാസ്മിൻ സ്കൂൾ അന്തർദേശീയ അധ്യാപക ദിനം ആഘോഷിച്ചു
text_fieldsറിയാദ്: അന്തർദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ (ബോയ്സ് സെക്ഷൻ, ഗേൾസ് സെക്ഷൻ, പ്രൈമറി സെക്ഷൻ, കെ.ജി സെക്ഷൻ) കലാപരിപാടികൾ അരങ്ങേറി. കോംപ്ലക്സ് മാനേജർ അബ്ദുലില്ലാഹ് അൽ മൊയ്ന, പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ്.
പ്രൈമറി സെക്ഷൻ ആൻഡ് ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നിഖാത് അഞ്ജും, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദിഖി, കെ.ജി സെക്ഷൻ ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സെയ്നബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അന്തർദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി. ഗ്രൂപ് ഡാൻസുകൾ, ഫ്യൂഷൻ സോങ്സ്, സ്കിറ്റുകൾ തുടങ്ങിയ അധ്യാപകരുടെ കലാപരിപാടികൾ ചടങ്ങിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
വിദ്യാർഥികളുടെ ഭാവിക്കും വളർച്ചക്കും വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന എല്ലാ അധ്യാപക അധ്യാപികമാർക്കും ആശംസകൾ നൽകിക്കൊണ്ട് കോംപ്ലക്സ് മാനേജർ, പ്രിൻസിപ്പൽ ഇരുവിഭാഗങ്ങളിലെയും പ്രധാനാധ്യാപകർ എന്നിവർ സംസാരിച്ചു. സമ്മാന വിതരണച്ചടങ്ങും വിഭവസമൃദ്ധമായ വിരുന്നും മാനേജ്മെന്റ് ഒരുക്കിയിരുന്നു. ആക്ടിവിറ്റി ഇൻചാർജ് നീതു വിപിൻ സ്വാഗതവും സഫിയ റിസ്വാന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.