അൽയാസ്മിൻ സ്കൂൾ കെ.ജി വിഭാഗം ‘ആർട്ട് എക്സ്പോ 2023’ സംഘടിപ്പിച്ചു
text_fieldsറിയാദ്: അൽയാസ്മിൻ സ്കൂളിൽ കെ.ജി വിഭാഗം കുട്ടികളുടെ ‘കരവിരുത് പ്രദർശന മേള’ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഖുർആൻ പാരായണത്തോടെ പരിപാടി ആരംഭിച്ചു. ശേഷം ‘സിംഫണി ഓഫ് ഫെയറി ടെയിൽസ് ആൻഡ് സീസൺസ്’ എന്ന പ്രമേയത്തിൽ ഒരുക്കിയ ആർട്ട് എക്സ്പോ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗഖത്ത് പർവേസിനൊപ്പം പ്രമുഖ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
കെ.ജി വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജദ് (കെ.ജി വിഭാഗം), ഹെഡ്മാസ്റ്റർ തൻവീർ (ബോയ്സ് വിഭാഗം), എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, കോഓഡിനേറ്റർമാരും മറ്റു അധ്യാപികമാരും ചടങ്ങിൽ പങ്കെടുത്തു. ആർട്ട് എക്സ്പോ 2023 സൃഷ്ടിപരമായ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ആത്മാവിനെയും ജീവിതത്തോടുള്ള അഭിനിവേശത്തെയും ജ്വലിപ്പിച്ചു. ആർട്ട് എക്സ്പോയിൽ നൽകിയിരിക്കുന്ന തീമിന്റെ വിവിധ മോഡലുകളും പുരാവസ്തുക്കളും പ്രദർശിപ്പിക്കുകയും കുരുന്നുകൾ വിവിധ യക്ഷിക്കഥകൾ അവതരിപ്പിക്കുകയും ചെയ്തു. ഈ വിസ്മയകരമായ ഷോ കാണാൻ മാതാപിതാക്കളും കുട്ടികളും എത്തിയിരുന്നു. മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി നടത്തിയ ആർട്ട് എക്സ്പോ ഏറെ പ്രശംസ പിടിച്ചുപറ്റി. എക്സ്പോ നല്ലൊരു വിജയമാക്കി തീർക്കാൻ സഹായിച്ചവരെ കെ.ജി. വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജദ് പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.