അൽയാസ്മിൻ സ്കൂൾ കെ.ജി വിഭാഗം വാർഷിക ദിനാഘോഷം ‘ഗിരാസോൾ-2023’
text_fieldsറിയാദ്: റിയാദിലെ അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂൾ കെ.ജി വിഭാഗം 24ാമത് വാർഷിക ദിനാഘോഷമായ ‘ഗിരാസോൾ-2023’ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സൂര്യകാന്തി എന്ന അർഥത്തിലുള്ള ‘ഗിരാസോൾ’ എന്ന പേരിലാണ് പരിപാടി അരങ്ങേറിയത്.
ബ്ലോസംസ് ഇന്റർനാഷനൽ സ്കൂൾ സ്ഥാപകയും ഡയറക്ടറുമായ അസ്റ യൂസുഫ് മുഖ്യാതിഥിയായി. റിയാദ് എ.ഐ.യു.എസ് പ്രസിഡൻറ് ഡോ. അഷ്റഫ്, അബ്ദുൽ നയീം ഖയ്യൂം (റൂബി ടി.വി) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബോയ്സ് വിഭാഗം പ്രധാനാധ്യാപകൻ തൻവീർ, പെൺകുട്ടി വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത, അഡ്മിൻ മാനേജർ ഷനോജ്.
ഓഫിസ് സൂപ്രണ്ട് ഷനോജ് റഹീന, കോഓഡിനേറ്റർമാരായ അൽത്വാഫ്, ശൈഖ് അഹ്മദ്, ഹമീദ് എന്നിവരും പങ്കെടുത്തു. വിശിഷ്ടാതിഥികളെയും അതിഥികളെയും ചിയർ ഗേൾസായ ആയിഷ സിദ്ദീഖി, ആയിഷ ഫാത്തിമ, സാറ, പാരി, നുസൈബ, ആദ്യ, ആമിന എന്നിവർ സ്വാഗതംചെയ്തു.
മുഹമ്മദ് അബാൻ, മിസ് ഐൻ ഫൈസൽ എന്നീ വിദ്യാർഥികൾ അവതാരകരായി. രാവിലെ ഒമ്പതിന് ആരംഭിച്ച ആഘോഷം സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗകത്ത് പർവേസ് ഉദ്ഘാടനം ചെയ്തു. കെ.ജി വിഭാഗം ഹെഡ്മിസ്ട്രസ് രഹന അംജദ് സ്വാഗതം പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.