അൽഅഹ്സ ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsഅൽ അഹ്സ: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി അൽ അഹ്സ ഏരിയ കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജനക്ഷേമം തപസ്യയാക്കിയ മഹാമാനുഷി കുഞ്ഞൂഞ്ഞിന് സ്മരണാഞ്ജലി എന്ന പേരിൽ മുബാറസ് നെസ്റ്റോ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ അൽ അഹ്സയിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. കൺവീനർ കൊല്ലം നവാസ് അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ദമ്മാം മേഖല ജനറൽ സെക്രട്ടറി ഇ.കെ. സലീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർച്ചയായി 53 വർഷം നിയമസഭയിൽ പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഉമ്മൻ ചാണ്ടി മുഴുവൻ കേരളീയരുടെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചു. ജനങ്ങളാണ് തെൻറ പാഠപുസ്തകമെന്ന് കർമത്തിലൂടെ കാണിച്ചുതന്ന നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച സ്മരണാഞ്ജലിയിൽ സർവമത പ്രാർഥന നടന്നു. ഷിബി മോഹനൻ, ബാബു കെ. ചെറിയാൻ, അഫ്സൽ അഷ്റഫ് എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. ജ്വിൻറി പ്രാർഥന ഗാനമാലപിച്ചു.
കെ.എം.സി.സി അൽ അഹ്സ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.കെ. ഹുസൈൻ ബാവ, നാസർ പറക്കടവ്, ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സെക്രട്ടറി അലവി ഹാജി കൊണ്ടോട്ടി, നവയുഗം സാംസ്കാരികവേദി അൽ അഹ്സ രക്ഷാധികാരി സുശീൽ കുമാർ, ഒ.ഐ.സി.സി മീഡിയ കൺവീനർ ഉമർ കോട്ടയിൽ, ബാബു കെ. ചെറിയാൻ, ജോസഫ് വർഗീസ്, രാജേഷ് പൊതുവാൾ, സെയ്തലവി, ബി.എം. ഷാജു, അഫ്സാന അഷ്റഫ് എന്നിവർ സംസാരിച്ചു.
യൂത്ത് വിങ് ജനറൽ സെക്രട്ടറി അർഷദ് ദേശമംഗലം സ്വാഗതവും ലിജു വർഗീസ് നന്ദിയും പറഞ്ഞു. പ്രസാദ് കരുനാഗപ്പള്ളി, സബീന അഷ്റഫ്, അഫ്സർ തിരൂർക്കാട്, റഷീദ് വരവൂർ, മൊയ്തു അടാടി, അനീഷ് സനാഇയ്യ, റഫീഖ് വയനാട്, െസബാസ്റ്റ്യൻ സനാഇയ്യ, റിജോ ഉലഹന്നാൻ, അക്ബർ ഖാൻ, കുട്ടിഹസൻ പറമ്പിൽപീടിക, സാഹിർ ചുങ്കം, സലീം പോത്തംകോട്, മഞ്ജു നൗഷാദ്, നജ്മ അഫ്സൽ, ബിൻസി, ഷിജോ വർഗീസ്, മൊയ്തീൻകുട്ടി നെടിയിരുപ്പ്, ബാബു തേഞ്ഞിപ്പലം, മുരളി സനാഇയ്യ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.