ആലം ഇൻജാസ് ഇ.എം.എഫ് ചാമ്പ്യൻസ് കപ്പിന് തുടക്കം
text_fieldsദമ്മാം: ഫുട്ബാൾ ക്ലബായ ഇ.എം.എഫ് റാക്ക സംഘടിപ്പിക്കുന്ന ഫുട്ബൾ മേളക്ക് റാക്ക അൽ യമാമ സ്റ്റേഡിയത്തിൽ തുടക്കമായി. ആലം ഇൻജാസ് ലോജിസ്റ്റിക് കമ്പനി ചെയർമാൻ ഖാലിദ് മുഹമ്മദ് അൽ ഖഹ്താനി മേളയുടെ കിക്കോഫ് നിർവഹിച്ചു. ജനറൽ മാനേജർ മുഹമ്മദ് ഇക്ബാൽ, മാനേജിങ് പാർട്ട്ണർ അസീസ് മുണ്ടത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് ആശി നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, മുൻ പ്രസിഡൻറ് മുജീബ് കളത്തിൽ, സിദ്ദീഖ് പാണ്ടികശാല, പി.എൻ. ഷബീർ, ഡോ. ബസ്വരാജ് എന്നിവർ സംസാരിച്ചു. നാല് ആഴ്ചകളിലായി എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മത്സരം.
ആദ്യ മത്സരത്തിൽ ദമ്മാം സോക്കർ എഫ്.സി, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സി.എസ്.സി സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചു. രണ്ടാം മത്സരത്തിൽ ടേസ്റ്റി റെസ്റ്റോറൻറ് ഡി.എഫ്.സി. ഖത്വീഫിനെതിരെ ഒരു ഗോൾ നേടി ആതിഥേയരായ അസാസ് എൽ.ഇ.ഡി.ഇ.എം.എഫ് വിജയിച്ചു.
മൂന്നാം മത്സരത്തിൽ ആൽഫാ പിസിയോ മാൻഡിഡ് എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയെ തോൽപ്പിച്ചു. ദമ്മാമിലെ വിവിധ ക്ലബ് പ്രതിനിധികളും മറ്റു സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. സഹീർ മജ്ദാൽ അവതാരകനായിരുന്നു.
ഇ.എം.എഫ് റാക്ക ഭാരവാഹികളായ റഷീദ് ചേന്ദമംഗല്ലൂർ, സക്കരിയ, നൗഫൽ പരി, അൻവർ വാഴക്കാട്, ഷറഫു പാറക്കൽ, നവാസ് തൃപ്പനഞ്ചി, റോഷൻ, ഷാഫി കൊടുവള്ളി, ഷാനിബ്, മുബഷിർ, കാദർ, അംജദ് പുത്തൂർമഠം, മഹ്റൂഫ് മഞ്ചേരി, ഷബീർ പാറക്കൽ, റിയാസ് തൃമ്മലശ്ശേരി എന്നിവർ ഉദ്ഘാടന ചടങ്ങ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.