ആലപ്പുഴ ഒ.ഐ.സി.സി അംഗത്വ വിതരണോദ്ഘാടനം
text_fieldsഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ചാണ്ടി ഉമ്മൻ ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ്
ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി മെംബർഷിപ് കാർഡ് വിതരണവും പുതുപ്പള്ളി സ്ഥാനാർഥി ചാണ്ടി ഉമ്മനുള്ള ഐക്യദാർഢ്യ പ്രഖ്യാപനവും റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ ജില്ല പ്രസിഡന്റ് സുഗതൻ നൂറനാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് കറ്റാനം ആമുഖ പ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ മെംബർഷിപ് വിതരണം ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ല പ്രസിഡന്റ് ബാലുക്കുട്ടൻ, മലപ്പുറം ജില്ല പ്രസിഡന്റ് അമീർ പട്ടണത്ത്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ, സലീം ആർത്തിയിൽ, ഷഫീഖ്, കരീം കൊടുവള്ളി, ജോൺസൻ മാർക്കോസ്, ആലപ്പുഴ കമ്മിറ്റി ഭാരവാഹികളായ ജലീൽ ആലപ്പുഴ, അബ്ദുൽ വാഹിദ്, ബിജു വെൺമണി, അനീഷ് ഖാൻ, ഷാജി മുളക്കുഴ, മുജീബ് കായംകുളം, ഷിബു ഉസ്മാൻ, റഫീഖ് വെട്ടിയാർ, ഷിബിൻ വെട്ടിയാർ, കെ.ജി. രമണൻ, സന്തോഷ്, വിനോദ് സക്കറിയ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശരത് സ്വാമിനാഥൻ സ്വാഗതവും വൈസ് പ്രസിഡൻറ് ഹാഷിം ചിയാവെളിയിൽ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.