‘അലിഫിയൻസ് ടോക്സ് മെഗാ എഡിഷന്’ തുടക്കമായി
text_fieldsറിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂൾ സംഘടിപ്പിക്കുന്ന അലിഫിയൻസ് ടോക്സിന്റെ
മെഗാ എഡിഷന് തുടക്കമായപ്പോൾ
റിയാദ്: പ്രഭാഷണ രംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂൾ സംഘടിപ്പിക്കുന്ന അലിഫിയൻസ് ടോക്സിന്റെ മെഗാ എഡിഷന് തുടക്കമായി. 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ‘അലിഫിയൻസ് ടോക്സി’ന്റെ ഒന്നാംഘട്ട സ്ക്രീനിങ്ങിൽ ആയിരത്തോളം വിദ്യാർഥികൾ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. അഞ്ചു ഘട്ടങ്ങളിലായി കെ.ജി മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന മത്സരത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 30ന് നടക്കും.
2024 ജനുവരി 19ന് നടക്കുന്ന മെഗാ ഫിനാലെയിൽ ഓരോ കാറ്റഗറിയിലെയും അഞ്ചുപേർ വീതം മത്സരിക്കും. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ നേതൃഗുണവും പ്രഭാഷണ വൈദഗ്ധ്യവും രൂപപ്പെടുത്തുന്നതിൽ അലിഫിയൻസ് ടോക്സിന് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്നതിൽ സന്ദേഹമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ അബ്ദുൽ മജീദ്, ഹെഡ്മിസ്ട്രസ് ഹമീദ ബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, പ്രോഗ്രാം കോഓഡിനേറ്റർ സുന്ദുസ് സാബിർ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.