അലിഫ് സ്കൂളിൽ വെർച്വൽ ഇംഗ്ലീഷ് ഫെസ്റ്റ്
text_fieldsറിയാദ്: ലോക ഇംഗ്ലീഷ് ദിനാചരണത്തിെൻറ ഭാഗമായി റിയാദ് അലിഫ് സ്കൂളിൽ വെർച്വൽ ഇംഗ്ലീഷ് ഫെസ്റ്റ് നടന്നു. ആക്ഷൻ സോങ്, സ്റ്റോറി ടെല്ലിങ്, പോയട്രി, സ്പെൽ ബീ, എക്സം ടെമ്പോർ, സ്പീച്ച് എന്നീയിനങ്ങളിലായിരുന്ന മത്സരങ്ങൾ. ഒന്നാംഘട്ട മത്സരത്തിൽ അഞ്ച് വിഭാഗങ്ങളായി 150ൽ പരം വിദ്യാർഥികൾ പങ്കെടുത്തു. 60 വിദ്യാർഥികൾ മാറ്റുരച്ച ഫൈനൽ മത്സരം വാശിയേറിയതായിരുന്നു. സ്പെൽ ബീ മത്സരങ്ങൾ രണ്ടാം ദിവസത്തിലേക്ക് നീണ്ടു. വിജയിയെ നിശ്ചയിക്കാൻ വിധികർത്താക്കൾ പ്രയാസപ്പെട്ടു.
കോഴിക്കോട് അലിഫ് ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഖാദർ കരുവഞ്ചാൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടിവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, വൈസ് പ്രിൻസിപ്പൽ ഡോ. ദൈസാമ്മ, ഹെഡ് മാസ്റ്റർ നൗഷാദ് മുഹമ്മദ്, ഹെഡ് മിസ്ട്രസ് ഹമീദ ബാനു എന്നിവർ സംസാരിച്ചു. കാറ്റഗറി ഒന്നിൽ അസ്വ റഫീഖ് (ആക്ഷൻ സോങ്), കാറ്റഗറി രണ്ടിൽ മുഹമ്മദ് സയാൻ (ആക്ഷൻ സോങ്), ഷാസിയ ബഷീർ (സ്റ്റോറി ടെല്ലിങ്), കാറ്റഗറി മൂന്നിൽ ബാസിം (സ്പെൽ ബീ), സൻഹ മഹ്റിൻ (സ്പീച്ച്), കാറ്റഗറി നാലിൽ മുഹമ്മദ് സാമി (പോയട്രി), മുഹമ്മദ് ഷഹീർ (സ്പീച്ച്), മുഹമ്മദ് സാഹിൽ (സ്പെൽ ബീ), കാറ്റഗറി അഞ്ചിൽ നദ നസ്റിൻ (എക്സ്ടെമ്പോർ), ഫിദ നൗറീൻ (പോയട്രി) എന്നിവർ ജേതാക്കളായി.
അലി ബുഖാരി, റഹ് മത്തുല്ല, ഷാഹിന മസ്താൻ, സുബേരിയ, ബിജില പ്രവീൺ, ശബീബ എന്നിവർ വിധി നിർണയിച്ചു. സുന്ദുസ് സാബിർ, പി.കെ. ഷമീർ എന്നിവർ അവതാരകരായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.