കുടക് സ്വദേശിയെ യാംബുവിൽനിന്ന് കാണാതായി
text_fieldsആലി
യാംബു: കുടക് സ്വദേശിയായ 47 വയസ്സുള്ള ആലി എന്നയാളെ ഈ മാസം 22 മുതൽ കാണാതായി. യാംബു ടൗൺ ഹെറിറ്റേജ് പാർക്കിനടുത്തുള്ള സ്ഥാപനത്തിൽ നിന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു. യാംബുവിലുള്ള ഇദ്ദേഹത്തിെൻറ ബന്ധുക്കളും സുഹൃത്തുക്കളും വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. നാട്ടിലേക്ക് മടങ്ങാൻ ഫൈനൽ എക്സിറ്റ് അടിച്ച് വിമാന യാത്രക്കുള്ള വഴി തേടുന്നതിനിടയിലാണ് ഇദ്ദേഹത്തെ കാണാതായതെന്ന് യാംബുവിൽ തന്നെയുള്ള അദ്ദേഹത്തിെൻറ ഭാര്യാ സഹോദരൻ മുഹമ്മദ് കുടക് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ആലിയുടെ ബന്ധുക്കൾ സ്പോൺസറുമായി ബന്ധപ്പെട്ട് യാംബു പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. താമസരേഖയിൽ അദ്ദേഹത്തിെൻറ പേര് അലി പെരിയാന്ത മുഹമ്മദ് എന്നാണ്. ഇദ്ദേഹത്തെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ 0536398692, 0508540029, 0557197988 എന്നീ നമ്പറുകളിൽ വിവരമറിയിക്കണമെന്ന് ബന്ധുക്കളും യാംബു മലയാളി അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.