അലിഫ് എ.പി.ജെ സയൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsറിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച വെർച്വൽ സയൻസ് എക്സ്പോയുടെ ഭാഗമായി പ്രഖ്യാപിച്ച എ.പി.ജെ. അബ്ദുൽ കലാം സയൻസ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തു. ഫാത്തിമ ലിബ (സബ് ജൂനിയർ), അവന്തിക അനിൽ (ജൂനിയർ), ലദീദ നസ്രിൻ (സീനിയർ) എന്നിവരാണ് അവാർഡ് ജേതാക്കൾ. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്രവും സമൂഹവും എത്രത്തോളം പരസ്പര ബന്ധിതമാണെന്ന് ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചായിരുന്നു 'എക്സ്പെരിമെൻറൽ' എന്ന പേരിൽ എക്സ്പോ സംഘടിപ്പിച്ചത്. 17,000ത്തിലധികം ആളുകൾ വീക്ഷിച്ച എക്സ്പോയിൽ നൂതനവും വ്യത്യസ്തവുമായ നിരവധി പ്രൊജക്ടുകളാണ് അവതരിപ്പിച്ചത്.
വാഷിങ് മെഷീൻ, ഓട്ടോമേറ്റഡ് ഹാൻഡ് സാനിറ്റൈസർ, കാറ്റാടി യന്ത്രം, കോൺക്രീറ്റ് മിക്സർ, റോബോട്ടുകൾ എന്നിവക്ക് പുറമെ ഭൂകമ്പ മാപിനിയും മലിന ജല ശുദ്ധീകരണ പ്ലാൻറിെൻറ മാതൃകയും എക്സ്പോയിൽ ഇടം പിടിച്ചു. നൂറിലധികം പ്രൊജക്ടുകളിൽനിന്ന് ഏറ്റവും ജനോപകാരപ്രദവും മികച്ചതുമായവ അവതരിപ്പിച്ചവരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. അലിഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ അവാർഡ് വിതരണ ചടങ്ങിൽ ഡോ. അബ്ദുൽ അസീസ് കുഞ്ഞു ജേതാക്കൾക്ക് പ്രശസ്തി ഫലകങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികളുടെ ശാസ്ത്രാവബോധവും കരവിരുതും ഏറെ അത്ഭുതപ്പെടുത്തിയെന്നും ഭാവിയിലെ ശാസ്ത്രജ്ഞരെയും മികച്ച എൻജിനീയർമാരെയും രൂപപ്പെടുത്താൻ ഇത്തരം പദ്ധതികൾക്ക് സാധിക്കുമെന്നതിൽ സന്ദേഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
ടർന്നും ഇത്തരത്തിലുള്ള പ്രദർശനങ്ങളും പഠന - പഠനേതര പ്രവർത്തനങ്ങളും നടത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ആമുഖ ഭാഷണത്തിൽ പറഞ്ഞു. ലുഖ്മാൻ പാഴൂർ (എക്സിക്യൂട്ടിവ് ഡയറക്ടർ, അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ്), ആയിഷ ബാനു (എച്ച്.ഒ.ഡി, സയൻസ്) എന്നിവർ ജേതാക്കളെ അനുമോദിച്ചു. സുമയ്യ ഷമീർ, റഊഫ് മേലേത്, അലി ബുഖാരി പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.