അലിഫ് പുസ്തക മേളയും സാഹിത്യ ചർച്ചയും ഇന്ന്
text_fieldsറിയാദ്: 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അലിഫ് ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിക്കുന്ന പുസ്തകമേളയും സാഹിത്യചർച്ചയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ‘പ്രവാസ സാഹിത്യം; പ്രതീക്ഷ’ എന്ന വിഷയത്തിൽ നടക്കുന്ന സാഹിത്യ ചർച്ചക്ക് റിയാദിലെ എഴുത്തുകാരും ചിന്തകരും നേതൃത്വം നൽകും. വിവിധ പ്രസാധകരുടെ വ്യത്യസ്ത ഭാഷകളിലുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുള്ള ബുക്ക് ഫെയറും ഇതിന്റെ ഭാഗമായി നടക്കും.
‘പ്രകാശം പരത്തിയ 15 വർഷങ്ങൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 15 വ്യത്യസ്ത പരിപാടികളിൽ ഒന്നാണ് അലിഫ് ലിറ്റററി ഫെസ്റ്റ്. മലയാള സാഹിത്യ സംവാദത്തിൽ ജോസഫ് അതിരുങ്കൽ, സബീന എം. സാലി, എം. ഫൈസൽ, നജിം കൊച്ചുകലുങ്ക് എന്നിവർ സംബന്ധിക്കും.
വൈകീട്ട് ആറിന് നടക്കുന്ന കവിയരങ്ങിൽ റാഷിദ് മഹമൂദ്, ഷാഹിദ് ഉൾപ്പെടെ നിരവധി ഉറുദു കവികൾ സംബന്ധിക്കും. ഉറുദു ഭാഷയിലെ കവിതകളെ അടിസ്ഥാനമാക്കിയുള്ള കവിയരങ്ങോടുകൂടി അലിഫ് ലിറ്റററി ഫെസ്റ്റ് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.