സൗദി ദേശീയദിനം ആഘോഷിച്ച് അലിഫ് സ്കൂൾ
text_fieldsറിയാദ്: 93ാമത് സൗദി ദേശീയദിനം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ച് റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂൾ. വികസനക്കുതിപ്പിന്റെയും പ്രത്യാശയുടെയും ഒമ്പതു പതിറ്റാണ്ടുകൾ പിന്നിട്ട സൗദിയുടെ സാംസ്കാരിക മുന്നേറ്റം അടയാളപ്പെടുത്തുന്ന വർണാഭ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. കെ.ജി മുതൽ 10ാം ക്ലാസ് വരെയുള്ള വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ അണിനിരന്ന നിറപ്പകിട്ടാർന്ന ഘോഷയാത്ര പ്രേക്ഷകർക്ക് നവ്യാനുഭവമായി.
സാമൂഹികപുരോഗതിയുടെയും സാമ്പത്തിക വളർച്ചയുടെയും സൗദിമാതൃക അടയാളപ്പെടുത്തുന്ന നിരവധി കലാപരിപാടികൾക്ക് വിവിധ ഗ്രേഡുകളിലെ വിദ്യാർഥികൾ നേതൃത്വം നൽകി. മിലിട്ടറി ഡാൻസും പരമ്പരാഗത ഡാൻസും ശ്രദ്ധേയമായി. പ്രൗഢമായ സംഗമത്തിൽ തലാൽ ഹുസൈൻ അൽ മുഹ്സിൻ മുഖ്യാതിഥിയായി. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ മജീദ്, മാനേജർമാരായ മുഹമ്മദ് അൽ ഖഹ്താനി, മുനീറ അൽ സഹ്ലി, ഹെഡ്മിസ്ട്രസ് ഹമീദാബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നൗഷാദ് നാലകത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.