Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര ചാ​രി​റ്റി​ദി​ന സം​ഗ​മം ന​ട​ത്തി അ​ലി​ഫ് സ്കൂ​ൾ

text_fields
bookmark_border
international charity day
cancel
camera_alt

ശി​ഹാ​ബ് കൊ​ട്ടു​കാ​ട് അ​ലി​ഫ് ചാ​രി​റ്റി ബോ​ക്സി​​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

റി​യാ​ദ്: അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര ചാ​രി​റ്റി​ദി​ന സം​ഗ​മ​ത്തി​ന് പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് നേ​തൃ​ത്വം ന​ൽ​കി. ലോ​ക​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നോ​വ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും നി​രാ​ലം​ബ​ർ​ക്കും കൈ​ത്താ​ങ്ങാ​വു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കാ​മ്പ​സി​ൽ സ്ഥാ​പി​ച്ച ‘അ​ലി​ഫ് ചാ​രി​റ്റി ബോ​ക്സി’​​ന്റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

വി​വി​ധ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ചാ​രി​റ്റി​ദി​ന സ​ന്ദേ​ശ സ്കി​റ്റ് പ്ര​ദ​ർ​ശ​ന​വും സ്​​കൂ​ൾ അ​സം​ബ്ലി​യി​ൽ ന​ട​ന്നു. അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ പാ​ഴൂ​ർ, പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​ൽ മ​ജീ​ദ്, ഹെ​ഡ്മാ​സ്​​റ്റ​ർ നൗ​ഷാ​ദ് നാ​ല​ക​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ഹ​മീ​ദ ബാ​നു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolInternational charity day
News Summary - Alif School organized International Charity Day Sangamam
Next Story