പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ച് അലിഫ് സ്കൂൾ
text_fieldsറിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റിയാദിലെ അലിഫ് സ്കൂൾ പരിസ്ഥിതി വിചാര സദസ്സ് ‘ഗ്രോ ഗ്രീൻ 24’ സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റിവ് കോഓഡിനേഷൻ ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്തു.
ആഗോള പരിസ്ഥിതി വിചാരത്തിെൻറ വിവിധ തലങ്ങളെ ക്രിയാത്മകമായി അവതരിപ്പിച്ച ‘ഗ്രോ ഗ്രീൻ 24’ വിദ്യാർഥികൾക്ക് വലിയ ആവേശമായി. ആഗോളതാപനം, ജല- വായു-ശബ്ദ മലിനീകരണം, വൈദ്യുതി വാഹനങ്ങൾ, സുസ്ഥിരവികസനം തുടങ്ങി നിരവധി പാരിസ്ഥിതിക വിഷയങ്ങളെ ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു.
രണ്ടാം സെഷനിൽ വിദ്യാർഥികളുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും അദ്ദേഹം മറുപടി നൽകി. മൂന്നാം സെഷനിൽ അലിഫ് സ്കൂൾ ‘ഗ്രോ ഗ്രീൻ 24’െൻറ ഭാഗമായി ആവിഷ്കരിച്ച പരിസ്ഥിതി സൗഹൃദ ബൃഹത് പദ്ധതിയായ ‘മൈ പ്ലാൻറ് മൈ ഫ്യൂച്ചർ’ പ്രോജക്ടിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടിവ് ഡയറക്ടർ ലുഖ്മാൻ അഹ്മദ്, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, ഹമീദാബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു. സൻഹ മെഹ്റിൻ സ്വാഗതവും ഹെഡ് ബോയ് സയാനുല്ല ഖാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.