ആലിയ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥി സംഗമം ‘കഹാനി’ സംഘടിപ്പിച്ചു
text_fieldsറിയാദ് ആലിയ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥി സംഗമം ‘കഹാനി’യിൽ പങ്കെടുത്തവർ
റിയാദ്: റിയാദ് ആലിയ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥി സംഗമം ‘കഹാനി’ എന്ന പേരിൽ സംഘടിപ്പിച്ചു. ഗൾഫിലെ ഇന്ത്യൻ സ്കൂളുകളുടെ ചരിത്രത്തിൽ ഇത്തരം ഒരു പൂർവ വിദ്യാർഥി സംഗമം ആദ്യത്തേതാണെന്ന് സംഘാടകർ പറഞ്ഞു.
അലുമ്നിയുടെ പ്രഥമ ചെയർമാൻ ശാനിൽ മുഹമ്മദിന് കീഴിൽ രൂപവത്കരിക്കപ്പെട്ട കമ്മിറ്റിയാണ് സംഗമം സംഘടിപ്പിച്ചത്. മുൻ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി ആളുകൾ പങ്കെടുക്കുകയും ഓർമകൾ പുതുക്കുകയും ചെയ്തു. സ്കൂൾ ചെയർമാനും എം.എൽ.എയുമായ അന്തരിച്ച തോമസ് ചാണ്ടി അൽ ആലിയ എജുക്കേഷൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ സ്കൂളിൽനിന്ന് 2010 മുതൽ 2019 വരെയുള്ള എല്ലാ ബാച്ചുകളെയും ഉൾപ്പെടുത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ഡോ. ഷാനു സി. തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ കവിത ലത, ഉഷ തോമസ്, ശ്രീകാന്ത് എന്നിവർ സംസാരിച്ചു. മുൻ അധ്യാപകരായ അനീസ, ഷബീന, രമ്യ എന്നിവർ പങ്കെടുത്തു.
ഗൾഫിലെ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ അവരെ പ്രാപ്തരാക്കുകയും ആവശ്യമായ പിന്തുണ നൽകി അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന നിരവധി വിദ്യാഭ്യാസ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ‘കഹാനി’ ലക്ഷ്യമിടുന്നു. അതിെൻറ ഭാഗമായി കേരളത്തിലും ‘കഹാനി’യുടെ ഗ്രാൻഡ് അലുമ്നി മീറ്റ് നവംബറിൽ സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
ഇതിനായി ഷാനിൽ മുഹമ്മദ്, നിബൽ മുഹമ്മദ്, മുബാരിസ് റഷീദ് എന്നിവരടക്കം 12 അംഗങ്ങൾ ഉൾപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചു. സൽമ അഹ്മദ്, നിജാദ്, നബ്ഹാൻ, മുഫീദ, മുഹമ്മദ് നാസർ, ഹിസാന തസ്നീം, കനീസ് ഫാത്തിമ, ഹബീബ, മുഹ്മിന, ഷാമൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.