അൽഖർജ് കെ.എം.സി.സി ഈദ് ഫെസ്റ്റ് ആഘോഷിച്ചു
text_fieldsഅൽഖർജ്: ത്യാഗത്തിന്റെയും അർപ്പണബോധത്തിന്റെയും സ്മരണ പുതുക്കി അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ബലിപെരുന്നാൾ ആഘോഷിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച നിരവധി മത്സര പരിപാടികളിലും തുടർന്ന് നടന്ന ഇശൽ മേളയിലും നൂറു കണക്കിനാളുകൾ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം എൻ.കെ.എം. കുട്ടി ചേളാരി അധ്യക്ഷത വഹിച്ചു. മുഹമ്മദാലി പാങ് ഉദ്ഘാടനം ചെയ്തു.
ബക്രീദിന്റെ സന്ദേശമായ ത്യാഗവും അനുകമ്പയും സ്നേഹവും സാഹോദര്യവുമാണ് കെ.എം.സി.സിയുടെ പ്രത്യയശാസ്ത്രമെന്നും ബഹുസ്വരതയുടെ ഈറ്റില്ലമായ ഇന്ത്യ രാജ്യത്ത് ഏക സിവിൽ കോഡ് പോലുള്ള നിയമ പരിഷ്കാരങ്ങൾ സൂചിപ്പിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന ഒരു പ്രത്യേക ന്യൂനപക്ഷത്തിനെതിരെ എന്ന ധ്വനി നൽകി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണെന്നും വിവിധ മത ഗോത്രാചാരങ്ങൾ നിലനിൽക്കുന്ന രാജ്യമായ ഇന്ത്യക്ക് എല്ലാ വിഭാഗം ആളുകളെയും ബാധിക്കുന്ന ഈ നിയമം അനുഗുണമല്ലാത്തതുകൊണ്ട് തന്നെ ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും മുഖ്യപ്രഭാഷണത്തിൽ സത്താർ താമരത്തു പറഞ്ഞു.
അബ്ദുറഹ്മാൻ പറപ്പൂർ, സാജിദ് ഉളിയിൽ, സകീർ പറമ്പത്തു, ഷറഫ് ചേളാരി, ഷാഹിദ് തങ്ങൾ, ശിഹാബ് പുഴക്കാട്ടിരി. ഷാഫി പറമ്പൻ, നൂറുദ്ദീൻ കളിയാട്ടമുക്ക്, അലി പാറയിൽ എന്നിവർ സംസാരിച്ചു. ഷാഫി മുസ്ലിയാർ ആതവനാട് (എസ്.ഐ.സി), ഷെബി അബ്ദുസ്സലാം (കേളി), ജാഫർ ചെറ്റാലി (ഡബ്ല്യു.എം.എഫ്), അയ്യൂബ് ഖാൻ (പി.എസ്.വി) എന്നിവർ സംസാരിച്ചു. ഷബീബ് കൊണ്ടോട്ടി സ്വാഗതവും മുഹമ്മദ് പുന്നക്കാട് നന്ദിയും പറഞ്ഞു.
ഇക്ബാൽ അരീക്കാടൻ, സലിം മാണിതൊടി, ഫസൽ ബീമാപ്പള്ളി, കോയ താനൂർ, മുസ്തഫ ചേളാരി, കെ.എം. ബഷീർ, ഫൗസാദ് ലാക്കൽ, റസാഖ് മാവൂർ, റിയാസ് വള്ളക്കടവ്, ഫൈസൽ ചെമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി.ഹംസ ഡാനിഷ്, ഇസ്മാഈൽ കരിപ്പൂർ, നാസർ ചാവക്കാട്, അമീർ ഒതുക്കുങ്ങൽ, ഷഫീഖ് ചെറുമുക്ക്, മജീദ് കോട്ടക്കൽ, നസീർ കോഴിക്കോട്, മുഖ്താർ അലി, അഹമ്മദ് കരുനാഗപ്പള്ളി, ഹമീദ് പാടൂർ, നൗഷാദ് കല്യാൺ തൊടി, റഷീദ് ഫൈസി, റഹീം പാപ്പിനിശ്ശേരി തുടങ്ങിയവർ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.