അൽഖോബാർ നഗരത്തെ സജീവമാക്കിയ കാർഷിക വിപണി സമാപിച്ചു
text_fieldsഅൽഖോബാർ: പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെയും കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ പാചക കല കമീഷൻ സംഘടിപ്പിച്ച കർഷക വിപണി അൽഖോബാറിൽ സമാപിച്ചു. ശനിയാഴ്ച അവസാനിച്ച മൂന്നു ദിവസത്തെ സായാഹ്ന ചന്തയിൽ ഈർപ്പവും ചൂടും വകവക്കാതെ ധാരാളം ആളുകളെത്തിയിരുന്നു. ഖോബാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 10 കർഷകരിൽ നിന്നുള്ള 15 ബൂത്തുകളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ഏതാനും ബൂത്തുകളും ക്രമീകരിച്ചിരുന്നു.
പാചക കല കമീഷൻ സ്ഥാപിച്ച ബുക്സ്റ്റാളിൽ സൗദി ഭക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഇംഗ്ലീഷിലും അറബിയിലും വില്പനക്കുണ്ടായിരുന്നു. കടൽ തീരത്തു നടന്ന കുടുംബ-സൗഹൃദ പരിപാടി ആസ്വദിക്കാൻ അനേകംപേരെത്തി. അവിടെ വിശ്രമിക്കാനും ലഘുഭക്ഷണത്തിനും പ്രത്യേകമായി സ്ഥലം ക്രമീകരിച്ചിരുന്നു. 'ഒരു സൗദി തേനീച്ച വളർത്തുന്നയാളെന്ന നിലയിൽ ഞാൻ പലതരം തേനുകൾ ഉത്പാദിപ്പിക്കുന്നു. ഞാൻ വളരെ ഉയർന്ന ഗുണമുള്ള ഓർഗാനിക് സിറപ്പും ഓർഗാനിക് തേൻ വിനാഗിരിയും ഉണ്ടാക്കുന്നു. കൂടാതെ, തേൻ നിറച്ച സീൽ ചെയ്ത സ്പൂണുകളുണ്ട്. അവ അഴിച്ച് ചായ ഇളക്കാനോ നേരിട്ടു കഴിക്കാനോ കഴിയും. കഴിഞ്ഞ നാലു വർഷമായി ഖത്തീഫിൽ നിന്നുള്ള തേനീച്ച വളർത്തുന്ന ഗദ്ദ അബ്ദുല്ല അൽ ഗരിയാഫി പറഞ്ഞു.
'ഞങ്ങൾ ഒരു പുതിയ തേൻ പാനീയം അവതരിപ്പിച്ചു, അതിൽ പാഷൻഫ്രൂട്ടുകളും മറ്റു ഉൽപ്പന്നങ്ങളും കലർത്തി. ഉപഭോക്താക്കളുടെയും ഫെസ്റ്റിവലിലെ സന്ദർശകരുടെയും അഭിപ്രായം കാണാൻ ഞാൻ ആഗ്രഹിച്ചു, അവർക്ക് അത് വളരെ ഇഷ്ടപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. വിപണിയിലെ മറ്റു സംരംഭകരിൽ ഓർഗാനിക് കമ്പനിയായ ജെനാൻ അൽ-നഖീൽ ഫാമിലെ പ്ലാനറ്റ് ഓഫ് പ്ലാന്റ്സും മറ്റു പ്രാദേശികവുമായ ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. പരിപാടിയിൽ കുട്ടികൾക്ക് അവരുടെ മുഖം വരക്കുകയോ അറബി കാലിഗ്രഫിയിൽ പേരുകൾ എഴുതുകയോ ചെയ്യാൻ സൗകര്യമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.