ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് എല്ലാ സഹകരണവും –അംബാസഡർ ഡോ. ഔസാഫ് സഇൗദ്
text_fieldsറിയാദ്: സുബൈർകുഞ്ഞു ഫൗണ്ടേഷെൻറ ലഹരിവിരുദ്ധ (റിസ) പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് അംബാസഡർ ഡോ. ഔസാഫ് സഇൗദ് അറിയിച്ചു. വർഷങ്ങളായി ഇടതടവില്ലാതെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ യു.എൻ.എൻ.ജി.ഒ പട്ടികയിൽ സ്ഥാനംനേടിയ ഫൗണ്ടേഷനെ അദ്ദേഹം അഭിനന്ദിച്ചു. സൗദിയിലെ വിവിധ ഇൻറർനാഷനൽ സ്കൂളുകളിൽ 'റിസ' പ്രവർത്തനങ്ങൾ നടത്താനുള്ള സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
റിസയുടെ ഓൺലൈൻ പരിശീലക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അംബാസഡർ. റിസ റിസോഴ്സ് ടീം അംഗങ്ങളായ ഡോ. ഭരതൻ, ഡോ. തമ്പി വേലപ്പൻ, ഡോ. അബ്ദുൽ അസീസ്, ഡോ. നസീം അഖ്തർ ഖുറൈശി, പത്മിനി യു. നായർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. റിസ പുതുതായി ആരംഭിക്കുന്ന 'ടീൻ ആർമി ഗ്ലോബലി'നെ സംബന്ധിച്ച് അധ്യക്ഷ പ്രസംഗത്തിൽ ഡോ. അബ്ദുൽ അസീസ് സൂചിപ്പിച്ചു.
സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ വിവിധ രാജ്യങ്ങളിലും ഇന്ത്യയിൽ നിന്ന് ഡൽഹി, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിൽ നിന്നുമായി 800ഒാളം പേർ 'സ്റ്റെപ് വൺ' എന്ന് പേരിട്ട പരിപാടിയിൽ പങ്കെടുത്തു. ഇവർക്കുള്ള തുടർപഠന മൊഡ്യൂൾ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. മൂല്യനിർണയ പരീക്ഷയും നടന്നു. ഇതിൽ 60 ശതമാനവും അതിൽ കൂടുതലും നേടുന്നവർക്കാണ് റിസായുടെ ഓൺലൈൻ സർട്ടിഫിക്കറ്റിനുള്ള അർഹത. പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ, പി.കെ. ഫർസാന, നൗഷാദ് ഇസ്മാഇൗൽ, പി.കെ. സലാം, അഡ്വ. ആസിഫ് മുഹമ്മദ്, ഷമീർ യൂസഫ്, സ്കൂൾ ആക്ടിവിറ്റി കോഓഡിനേറ്റർ മീര റഹ്മാൻ, വിവിധ സോണൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശിഹാബ് കൊട്ടുകാട്, അഷ്റഫ് വടക്കേവിള, റിയാദ് ഇന്ത്യൻ സ്കൂൾ ചെയർമാൻ തജമ്മുൽ, അൽയാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. റഹ്മത്തുല്ല തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
റിസ കേരള കോഓഡിനേറ്റർ കരുണാകരൻ പിള്ള സ്വാഗതവും കൺസൾട്ടൻറ് ഡോ. ഭരതൻ നന്ദിയും പറഞ്ഞു. പത്മിനി യു. നായർ അവതാരകയായി. സെയിൻ, ജഹീർ ബഷീർ ലൈവ് സ്ട്രീമിങ് സാങ്കേതിക സഹായം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.