ഓൾ കേരള പ്രവാസി അസോസിയേഷൻ സൗദി നാഷനൽ കമ്മിറ്റി വിപുലീകരിച്ചു
text_fieldsഓൾ കേരള പ്രവാസി അസോസിയേഷൻ സൗദി നാഷനൽ കമ്മിറ്റി ലോഗോ പ്രകാശനം ചെയർമാൻ ഇബ്രാഹിം പട്ടാമ്പി ഉപദേശക
സമിതി അംഗം അൻസാർ ആനപ്പാറക്ക് കൈമാറി നിർവഹിക്കുന്നു
അബഹ: ഓൾ കേരള പ്രവാസി അസോസിയേഷൻ സൗദി അറേബ്യ നാഷനൽ കമ്മിറ്റി വിപുലീകരിച്ചു. ഇബ്രാഹിം പട്ടാമ്പി (ചെയർമാൻ), ഇക്ബാൽ അത്താണിക്കൽ (പ്രസിഡന്റ്), ജിജി വൈഗ (ജനറൽ സെക്രട്ടറി), സ്വാലിഹ് നാലകത്ത്, അൻസാർ ആനപ്പാറ (രക്ഷാധികാരികൾ), ഡോ. ഇന്ദു ചന്ദ്ര, ലേഖ സജികുമാർ (ഉപദേശക സമിതി), കെ.കെ. സന്തോഷ് (വൈസ് പ്രസിഡൻറ്), ഷമീർ ഇടുക്കി (സെക്രട്ടറി), രാജേഷ്, ഷമീർ, നീനു സുരേന്ദ്രൻ, സൈഫു, സജിത അനീഷ്, ശരീഫ് പട്ടാമ്പി, ആസിഫ് അലി (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് നാഷനൽ കമ്മിറ്റി ഭാരവാഹികൾ.
നാഷനൽ കമ്മിറ്റി രൂപവത്കരണവും ലോഗോ പ്രകാശനവും അബഹ ഖമീസ് മുശൈത്തിൽ നിർവഹിച്ചു. ചെയർമാൻ ഇബ്രാഹിം പട്ടാമ്പി, ഉപദേശക സമിതി അംഗം അൻസാർ ആനപ്പാറക്ക് ലോഗോ കൈമാറി. അസോസിയേഷൻ സൗദി പ്രസിഡൻറ് ഇക്ബാൽ അത്താണിക്കൽ, ജനറൽ സെക്രട്ടറി ജിജി വൈഗ തുടങ്ങിയവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.