ഹൂതികൾ വിതച്ച 157 മൈനുകൾ ചെങ്കടലിൽനിന്ന് സഖ്യസേന നീക്കം ചെയ്തു
text_fieldsജിദ്ദ: യമൻ വിമത സായുധസംഘമായ ഹൂതികൾ ചെങ്കടലിൽ വിതച്ച 157 മൈനുകൾ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന നീക്കം ചെയ്തു.
ഇറാൻ പിന്തുണയോടെ ഹൂതികൾ ചെങ്കടലിെൻറ തെക്കുഭാഗത്ത് വിന്യസിച്ച കുഴിബോംബുകളാണ് കണ്ടെത്തി നീക്കം ചെയ്ത് ചെങ്കടലിലെ മരണഭീഷണിയെ ഒഴിവാക്കിയത്. തെക്കൻ ചെങ്കടലിലെ ബാബ് അൽമന്ദബ് കടലിടുക്കിലും ചെങ്കടലിലുമുള്ള യാത്രക്കും ആഗോള വ്യാപാരത്തിനും ഹൂതികൾ വലിയ ഭീഷണിയായി തുടരുകയാണെന്നും സഖ്യസേന കുറ്റപ്പെടുത്തി. ഹൂതികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് ബോട്ടുകൾ നശിപ്പിക്കാൻ കഴിഞ്ഞ ദിവസം സംഖ്യസേനക്ക് കഴിഞ്ഞിരുന്നു. വളരെ വിജയകരമായിരുന്നു ആ നീക്കമെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞിരുന്നു.
മിസൈലുകളും ഡ്രോണുകളും വിദൂര നിയന്ത്രിത ബോട്ടുകളും അയക്കുന്നതിന് ഹൂതികൾ ഉപയോഗിക്കുന്ന വടക്കുപടിഞ്ഞാറൻ യമനിലെ ഹൂദൈദ തുറമുഖത്തുനിന്നാണ് കഴിഞ്ഞ ദിവസം സായുധ ബോട്ടുകളും അയച്ചത്. ഇത് അപകടം വിതക്കും മുമ്പ് തകർക്കാനായി. കടലിൽ മൈനുകൾ വിന്യസിക്കൽ അന്താരാഷ്ട്ര മാനുഷിക നിയമത്തിെൻറയും ഹുദൈദയിലെ സ്റ്റോക്ഹോം വെടിനിർത്തൽ കരാറിെൻറയും ലംഘനമാണെനും സഖ്യസേന വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.