Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​മു​സൈ​ൻ ജെ​ഫ്‌​സി...

അ​ൽ​മു​സൈ​ൻ ജെ​ഫ്‌​സി ക​പ്പ് 2023; ഫാ​ബി​ൻ ജു​ബൈ​ൽ എ​ഫ്.​സി​ക്ക് കി​രീ​ടം

text_fields
bookmark_border
Al Musain won the Ones Football Fair organized by Jubail F.C. Kalaia Fabin Jubail with the trophy
cancel
camera_alt

ജു​ബൈ​ല്‍ എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച അ​ല്‍ മു​സൈ​ന്‍ ​വ​ന്‍സ് ഫു​ട്ബാ​ള്‍ മേ​ള​യി​ൽ വി​ജ​യി​ക​ളാ​യ ഫാ​ബി​ൻ ജു​ബൈ​ൽ ട്രോ​ഫി​യു​മാ​യി

ജു​ബൈ​ല്‍: ജു​ബൈ​ല്‍ എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച അ​ല്‍ മു​സൈ​ന്‍ സെ​വ​ന്‍സ് ഫു​ട്ബാ​ള്‍ മേ​ള​ക്ക്​ സ​മാ​പ​നം. 20 ടീ​മു​ക​ളു​ടെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ബ​ദ​ർ എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഫാ​ബി​ൻ ജു​ബൈ​ൽ എ​ഫ്.​സി പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ജ​യ​കി​രീ​ടം സ്വ​ന്ത​മാ​ക്കി. സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ൽ ജു​ബൈ​ൽ എ​ഫ്.​സി പ്ര​സി​ഡ​ൻ​റ്​‌ ഷ​ജീ​ർ ത​ച്ച​മ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദ​മ്മാം ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (ഡി​ഫ) പ്ര​സി​ഡ​ൻ​റ്​‌ മു​ജീ​ബ് ക​ള​ത്തി​ൽ, അ​ൽ​മു​സ​യി​ൻ സി.​ഇ.​ഒ സ​ഹീ​ർ സ​ക​രി​യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന്​ സം​സാ​രി​ച്ചു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഗോ​ൾ നേ​ടു​ക​യും ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്​​ത ജു​ബൈ​ൽ എ​ഫ്.​സി താ​രം ഗോ​കു​ലി​നു പ്രോ​ത്സാ​ഹ​ന​മാ​യി നാ​ട്ടി​ൽ പോ​യി വ​രാ​നു​ള്ള ടി​ക്ക​റ്റ് സ​ഹീ​ർ സ​ക​രി​യ സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെൻറി​ൽ ഉ​ട​നീ​ളം ഗം​ഭീ​ര​പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഫ​വാ​സ് ബ​ദ​ർ എ​ഫ്.​സി (ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച താ​ര​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന താ​ര​വും), റ​ഫീ​ഖ് ബ​ദ​ർ എ​ഫ്.​സി (മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ), ശ​ര​ത് ജു​ബൈ​ൽ എ​ഫ്.​സി (മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ), അ​ശ്വി​ൻ ജു​ബൈ​ൽ എ​ഫ്.​സി (എ​മെ​ർ​ജി​ങ് താ​രം), ഗോ​കു​ൽ ജു​ബൈ​ൽ എ​ഫ്.​സി (ഫൈ​ന​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ച്) എ​ന്നി​വ​ർ​ വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ടൂ​ർ​ണ​മെൻറി​ലെ മൂ​ന്നാം​സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി സ​ദാ​ഫ്‌​കോ മ​ഡ്രി​ഡ്‌ എ​ഫ്.​സി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും പാ​സാ​ഫി​ക് ലോ​ജി​സ്റ്റി​ക് ബ​ദ​ർ എ​ഫ്.​സി​യും ഏ​റ്റു​വാ​ങ്ങി. ബി​നോ​യ്‌ കാ​ല​ക്സ്, സാ​ഹി​ർ സ​ക​രി​യ, ജാ​നി​ഷ് ജു​ബൈ​ൽ എ​ഫ്.​സി എ​ന്നി​വ​ർ ചേ​ർ​ന്നു ടൂ​ർ​ണ​മെൻറ്​ വി​ജ​യി​ക​ളാ​യ ഫാ​ബി​ൻ ജു​ബൈ​ൽ എ​ഫ്.​സി​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. പ്രൈ​സ് മ​ണി ജെ​ഫ്‌​സി സെ​ക്ര​ട്ട​റി ഇ​ല്യാ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​സ്‌​ത​ഫ എ​ന്നി​വ​ർ ചേ​ർ​ന്നു കൈ​മാ​റി. ജു​ബൈ​ൽ എ​ഫ്.​സി മീ​ഡി​യ ആ​ൻ​ഡ്​ ഇ​വ​ൻ​റ്​ ചെ​യ​ർ​മാ​ൻ ഷാ​ഫി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WinnerSaudi Arabia NewsAlmusine JFC Cup 2023Fabin Jubail F.C
News Summary - Almusine JFC Cup 2023; Crown for Fabin Jubail F.C
Next Story