പ്രവാസി ഹൃദയങ്ങളിൽ ഗസലായി ഒഴുകിപ്പടർന്ന് അലോഷി
text_fieldsകേളി കലാസാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ഗസൽ സന്ധ്യയിൽ അലോഷി ആദംസും സംഘവും പാടുന്നു
റിയാദ്: ഗസലായി ഒഴുകിപ്പടർന്ന അലോഷി റിയാദിലെ പ്രവാസി സഹൃദയർക്ക് അവിസ്മരണീയ രാവ് സമ്മാനിച്ചു. കേളി കലാസാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ‘വസന്തം സീസണ്-3’ ആഘോഷ പരിപാടിയിലാണ് പ്രശസ്ത ഗസൽ, പിന്നണി ഗായകനായ അലോഷി ആദംസും സംഘവും ഗസൽ സന്ധ്യ ഒരുക്കിയത്. മലസ് അൽ യാസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടിയിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അലോഷിയെയും സംഘത്തെയും ബോക്കെ നൽകി സ്വീകരിച്ചു. തുടർന്ന് ഇടതടവില്ലാതെ നടന്ന മൂന്ന് മണിക്കൂർ പരിപാടിയിൽ 35-ൽ പരം ഗാനങ്ങൾ അലോഷി ആലപിച്ചു. ബാബുക്കയുടെയും മെഹബൂബിന്റെയും ഉമ്പായിയുടെയും മെഹദിയുടെയും മനോഹര ഗാനങ്ങൾക്കൊപ്പം നാടകഗാനങ്ങളും കവിതകളുമായി വിരഹവും വിപ്ലവവും ഇഴചേർത്ത് അലോഷി ആദംസ് പാടി.
തുടക്കം മുതൽ പരിപാടി അവസാനിക്കും വരെ നിറഞ്ഞ സദസ്സിനെ ആവേശം കൊള്ളിക്കാൻ അലോഷിക്കായി. ആദ്യമായി സൗദി അറേബ്യയിൽ എത്തിയ അലോഷിക്കൊപ്പം തബലിസ്റ്റ് ഷിജിൻ തലശ്ശേരിയും ഹാർമോണിസ്റ്റ് അനു പയ്യന്നൂരും നാട്ടിൽനിന്നെത്തി. റിയാദിൽ നിന്നുള്ള ഷാനവാസ് ഷാനു (ഗിത്താർ), മുഹമ്മദ് റോഷൻ (കീബോർഡ്) എന്നിവരും ഗസൽ സന്ധ്യക്ക് പിന്നണി വാദ്യമൊരുക്കാൻ ചേർന്നു. സമാപന ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് പരിപാടിയെ കുറിച്ച് വിശദീകരിച്ചു. അലോഷി ആദംസിന് കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖും ഷിജിൻ തലശ്ശേരിക്ക് സെക്രട്ടറി സുരേഷ് കണ്ണപുരവും അനു പയ്യന്നൂരിന് പ്രസിഡൻറ് സെബിൻ ഇഖ്ബാലും ഷാനവാസ് ഷാനുവിന് ട്രഷറർ ജോസഫ് ഷാജിയും ഫലകങ്ങൾ കൈമാറി. രക്ഷാധികാരി സമിതിയംഗങ്ങളായ
ഫിറോസ് തയ്യിൽ, മുഹമ്മദ് റോഷനും ഷമീർ കുന്നുമ്മൽ, അൽ യാസ്മിൻ സ്കൂളിനും ഗീ വർഗീസ് ഇടിച്ചാണ്ടി, സൗണ്ട് എൻജിനീയർ സ്റ്റൈസൺ തോമസിനും പ്രഭാകരൻ കണ്ടോന്താർ, കാമറാമാൻ ഫൈസൽ നിലമ്പൂരിനും ഫലകം സമ്മാനിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് സ്വാഗതവും പ്രസിഡൻറ് സെബിൻ ഇഖ്ബാൽ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.