അൽഉല വിമാനത്താവള വികസനം: രണ്ടാംഘട്ടം പൂർത്തിയായി
text_fieldsജിദ്ദ: പൗരാണിക ടൂറിസം കേന്ദ്രമായ അൽഉലയിലെ വിമാനത്താവള രണ്ടാംഘട്ട വികസന പദ്ധതികൾ പൂർത്തിയായതായി അൽഉല റോയൽ കമീഷൻ വ്യക്തമാക്കി. സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. രാജ്യത്തിെൻറ വടക്കുപടിഞ്ഞാറൻ ഭാഗത്തെ അൽഉലയെ പ്രധാന വിനോദസഞ്ചാര, ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റാനും മേഖലയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്ന് വിമാനങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടാകുേമ്പാൾ സന്ദർശകരുടെ എണ്ണത്തിലും വർധന ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അടുത്ത ജനുവരിയിൽ കൂടുതൽ പരിപാടികൾ ആരംഭിക്കാൻ പോകുന്നതിനും വിമാനത്താവള വികസനം ഗുണം ചെയ്യും. അതിലേറ്റവും പ്രധാനമായത് സന്ദർശകർക്ക് 'ബൽദതു ഖദീമ' സൈറ്റ് തുറക്കുന്നതാണ്. ആദ്യമായാണ് വർഷം മുഴുവനും തുറന്നിടാൻ പോകുന്നത്. സന്ദർശകർക്ക് പുതിയൊരു അനുഭവമായി മാറും.
വിമാനത്താവള കെട്ടിടത്തിെൻറ നവീകരണവും വിമാനങ്ങളുടെ സേവനങ്ങൾക്കായുള്ള മുറ്റത്തിെൻറ വിപുലീകരണവും അടുത്തിടെ പൂർത്തിയാക്കിയിരുന്നു. വിമാനത്താവളത്തിെൻറ ഉൾക്കൊള്ളൽ ശേഷി വർഷത്തിൽ ഒരുലക്ഷം യാത്രക്കാർ എന്നതിൽനിന്ന് നാലുലക്ഷം യാത്രക്കാർ എന്ന നിലയിലാണ് വികസിപ്പിച്ചത്. 10 വിമാനങ്ങളെ കൂടി ഉൾക്കൊള്ളാനാകുമെന്നും സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.