അൽഉലാ പുരാവസ്തു മേഖല ഒക്ടോബറിൽ തുറക്കും
text_fieldsറിയാദ്: അൽഉലാ പുരാവസ്തു മേഖല സന്ദർശകർക്കായി ഒക്ടോബറിൽ തുറന്നു കൊടുക്കുമെന്ന് അൽഉലാ റോയൽ കമീഷൻ അറിയിച്ചു. സൗദി അേറബ്യയുടെ വടക്കുപടിഞ്ഞാറു ഭാഗത്തെ ഓപ്പൺ മ്യൂസിയം എന്നുപേരുള്ള ഈ ചരിത്രഭൂമി 2017 മുതലാണ് നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടത്. നവീകരണം ഏറക്കുറെ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. സൗദിയിൽ യുനസ്കോ പൈതൃക പട്ടികയിലിടം തേടിയ ആദ്യ പൗരാണിക പ്രദേശം കൂടിയാണിത്.
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് വിവിധ സമൂഹങ്ങളും സംസ്കാരങ്ങളും മണ്ണടിഞ്ഞ ഭൂമിയാണ്. നിലവിൽ ആഭ്യന്തര വിനോദസഞ്ചാര വികസനത്തിെൻറ ഭാഗമായി ചരിത്രസ്മാരകങ്ങൾ മോടിപിടിപ്പിച്ചതോടൊപ്പം നിരവധി ഹോട്ടലുകളും മറ്റു വിനോദകേന്ദ്രങ്ങളും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. മരുഭൂമിയിൽ വിവിധ വിനോദപരിപാടികളുമായി തൻതൂറ ഫെസ്റ്റിവൽ നടന്നിരുന്നത് ഇവിടെയായിരുന്നു.
ഹോട്ടൽവ്യവസായ രംഗത്ത് വലിയ കുതിപ്പാണ് ഈ മേഖലയിൽ നടന്നുവരുന്നത്. 2035 ഓടെ 9,400 മുറികൾ സജ്ജമാക്കാനാണ് നീക്കം. അൽഹിജർ, ദാദാൻ, അക്മ പർവതം എന്നിവയാണ് ഇവിടത്തെ ആകർഷകങ്ങൾ. ഹിജിറിന് സമീപമുള്ള അമീറ നൂറ പാർക്കിൽ അത്യപൂർവ ചെടികളും വിവിധതരം മൃഗങ്ങളുമുണ്ട്. ശൈത്യകാലത്താണ് ഇവിടേക്ക് ടൂറിസ്റ്റുകൾ ഒഴുകിയെത്താറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.